Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരിസ് ഉടമ്പടി ഇന്ത്യ ശരിവയ്ക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ട് മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

2015 ഡിസംബര്‍ 12ന് 185 രാജ്യങ്ങള്‍ അംഗീകരിച്ച പാരിസ് ഉടമ്പടിയില്‍ കഴിഞ്ഞ ഏപ്രില്‍ 22ന് ന്യൂയോര്‍ക്കില്‍വച്ചാണ് ഇന്ത്യ ഒപ്പുവച്ചത്. ഇതുവരെ 191 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവച്ചുകഴിഞ്ഞു. മൊത്തം ആഗോളവാതക ബഹിര്‍ഗമനത്തിന്റെ 55% സംഭാവന ചെയ്യുന്ന 55 രാജ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ പാരിസ് ഉടമ്പടി നിലവില്‍ വരുമെന്നാണ് വ്യവസ്ഥ. ആഗോള വാതകബഹിര്‍ഗമനത്തിന്റെ 47.79% പങ്കാളിത്തമുള്ളതായി കണക്കാക്കുന്ന 61 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ട്.

ഉടമ്പടി ഇന്ത്യ അംഗീകരിച്ചത് സമാന സാഹചര്യം നേരിടുന്ന കൂടുതല്‍ രാജ്യങ്ങള്‍ ആ ദിശയില്‍ തീരുമാനമെടുക്കാനും വൈകാതെ ഉടമ്പടി അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 51.89% ആയി വര്‍ധിക്കാനും ഇടയാക്കും. ഈ വര്‍ഷാവസാനത്തിനു മുമ്പുതന്നെ ഈ കൂട്ടായ്മയ്ക്ക് ശക്തി പകരുകയും സമ്മതം പ്രകടിപ്പിക്കുകയും ചെയ്ത് കൂടുതല്‍ രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിക്കും. ഇതോടെ ഉടമ്പടി പ്രാബല്യത്തില്‍ വരികയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള നടപടികള്‍ക്ക് അത് കൂടുതല്‍ പ്രേരണയാവുകയും ചെയ്യും.

ഉടമ്പടി അംഗീകരിക്കാനുള്ള തീരുമാനത്തോടെ അത് നടപ്പില്‍ വരുത്താന്‍ ഉത്തരവാദിത്തമുള്ള സുപ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. ഇന്ത്യക്കു ലഭിക്കുന്ന നിര്‍ണായക പങ്കാളിത്തം പാരിസ് ഉടമ്പടിയുടെ കാര്യത്തില്‍ സുദൃഡമായ സമവായം ഉണ്ടാക്കാന്‍ വിനിയോഗിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെയും കാലാവസ്ഥാ നീതിയുടെയും കാര്യത്തില്‍ പ്രതിബദ്ധതയുള്ള ആഗോള സമൂഹത്തിനിടയില്‍ ഇന്ത്യയുടെ പ്രതികരണാത്മകമായ നേതൃത്വത്തെക്കുറിച്ച് കുറേക്കേൂടി വ്യക്തതയുണ്ടാകാന്‍ മന്ത്രിസഭാ യോഗ തീരുമാനം ഇടയാക്കും.

പാരിസ് ഉടമ്പടി അംഗീകരിക്കുന്നതോടെ, അതിന്റെ ദേശീയ നിയമങ്ങള്‍, വികസന അജന്‍ഡ, നടപ്പാക്കല്‍ സാധ്യതകള്‍ക്ക് വഴിതേടല്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരായി പൊരുതുന്നതിലെ ആഗോള പ്രതിബദ്ധത നിശ്ചയിക്കല്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നു പ്രഖ്യാപിക്കാന്‍കൂടി മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാലാവസ്ഥാ നടപടികളുടെ 2020നു ശേഷമുളള കാര്യത്തിലാണ് പാരിസ് ഉടമ്പടി നിര്‍ണായകമാകുന്നത്. 2020നു മുമ്പുള്ള കാലയളവില്‍ വികസിത രാഷ്ട്രങ്ങള്‍ ക്യോട്ടോ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചില വികസ്വര രാഷ്ട്രങ്ങള്‍ നിര്‍ബന്ധിത പ്രതിജ്ഞ എടുക്കുകയുമാണു ചെയ്യുന്നത്.