Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാർലമെന്ററി സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന്റെ പങ്ക് എടുത്തുകാട്ടി ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കുമിടയിൽ പാർലമെന്ററി സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് ശ്രീ ഓം ബിർള തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. 2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയുടെ നാല് നെടുംതൂണുകളെ അടിസ്ഥാനമാക്കി സ്ഥാപനപരമായ അതിജീവനശേഷി, നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ഭരണനിർവ്വഹണം, ദക്ഷിണ-ദക്ഷിണ സഹകരണം (South-South cooperation), സുസ്ഥിരത എന്നിവയെക്കുറിച്ച് ഫോറം ചർച്ച ചെയ്യുമെന്ന് ലേഖനം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചത്:

“അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കുമിടയിൽ പാർലമെന്ററി സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം വഹിക്കുന്ന പങ്കിനെക്കുറിച്ച് ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ (@loksabhaspeaker) ശ്രീ ഓം ബിർള (@ombirlakota) എഴുതുന്നു.

2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയുടെ നാല് നെടുംതൂണുകളെ അടിസ്ഥാനമാക്കി സ്ഥാപനപരമായ അതിജീവനശേഷി, എ.ഐ ഭരണനിർവ്വഹണം, ദക്ഷിണ-ദക്ഷിണ സഹകരണം, സുസ്ഥിരത എന്നിവയെക്കുറിച്ച് ഫോറം ചർച്ച ചെയ്യും.”

***

SK