Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ 30 ലക്ഷം വീടുകൾ പുരപ്പുറ സോളാർ സ്വീകരിച്ച നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി


രാജ്യത്തുടനീളമുള്ള 30 ലക്ഷം വീടുകളെ പുരപ്പുറ സൗരോ‍‍ർജ്ജം ഉപയോഗിച്ച് ശാക്തീകരിച്ച നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയുടെ ശുദ്ധോർജ്ജത്തിലേക്കുള്ള യാത്രയിലെ പ്രശംസനീയമായ നാഴികക്കല്ല് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

പുരപ്പുറ സോളാർ സ്വീകരിച്ച എല്ലാ ഗുണഭോക്താക്കളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ പദ്ധതി പൗരന്മാർക്കിടയിൽ സമ്പാദ്യവും സുസ്ഥിരതയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ഊർജ്ജ സുരക്ഷിതവും ഹരിതാഭവും ഭാവിയിലേക്ക് സജ്ജവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ​ഗവൺമെന്റ് ശ്രമങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ പദ്ധതിയെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷിയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ത്യയുടെ ശുദ്ധോർജ്ജ പ്രയാണത്തിലെ പ്രശംസനീയമായ ഒരു നാഴികക്കല്ല്!

ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവുകയും പുരപ്പുറ സൗരോ‍‍ർജ്ജം സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതിലൂടെ സമ്പാദ്യവും സുസ്ഥിരതയും സ്വയംപര്യാപ്തതയും വർദ്ധിക്കുന്നു.

ഊർജ്ജ സുരക്ഷിതവും ഹരിതാഭവും ഭാവിയിലേക്ക് സജ്ജവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

#30LakhsPMSuryaGhar”

***

SK