Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.ടി.ഐ അഭിമുഖത്തിൽ ബജറ്റ്, പരിഷ്കാരങ്ങൾ, ഇന്ത്യയുടെ വളർച്ചാ കഥ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യുമായുള്ള പ്രത്യേക അഭിമുഖത്തിൽ, ഇന്ത്യയുടെ സാമ്പത്തിക, വികസന പാതയെ രൂപപ്പെടുത്തുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഈ വർഷത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച്  സംസാരിക്കവെ, സമഗ്ര വളർച്ച കൈവരിക്കുന്നതിലും ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലുമുള്ള  അതിന്റെ പങ്ക് അദ്ദേഹം എടുത്തുകാണിച്ചു. സുതാര്യത, കാര്യക്ഷമത, മത്സരശേഷി എന്നിവ വർദ്ധിപ്പിക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളോടുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത അടിവരയിടുന്ന “പരിഷ്കരണ എക്സ്പ്രസിന്റെ” വേ​ഗതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“പി.ടി.ഐയുമായുള്ള ഈ അഭിമുഖത്തിൽ, ഈ വർഷത്തെ ബജറ്റ്, പരിഷ്കരണ എക്സ്പ്രസ്, ലോകം എന്തുകൊണ്ട് ഇന്ത്യയുമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു, സ്റ്റാർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കായുള്ള എൻ.ഡി.എ ഗവൺമെന്റിന്റെ പരിശ്രമങ്ങൾ,  പ്രതിരോധത്തിനുള്ള ഊന്നൽ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചുള്ള എന്റെ ചിന്തകൾ ഞാൻ പങ്കുവെച്ചു.”

***

NK