Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ പൊതുചട്ടക്കൂട് കരാര്‍


ഇന്ത്യയും യുനൈറ്റഡ് അറബ് എമിറേറ്റ്‌സു(യു.എ.ഇ.)മായുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയെക്കുറിച്ചുള്ള പൊതു ചട്ടക്കൂട് കരാര്‍ (ജി.എഫ്.എ.) സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ വിശദീകരിക്കപ്പെട്ടു. യു.എ.ഇ. രാജകുമാരന്റെ സന്ദര്‍ശനത്തിനിടെ ഫ്രെബുവരി 11നു ന്യൂഡെല്‍ഹിയിലാണു കരാര്‍ ഒപ്പുവെച്ചത്.

പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ വന്‍കിടപദ്ധതികളും നിക്ഷേപവും മറ്റു വിധത്തിലുള്ള വാണിജ്യസംരംഭങ്ങളും ഗവേഷണ, വികസനകാര്യങ്ങളില്‍ സഹകരണവും സാധ്യമാക്കുന്നതിനുള്ള ചട്ടക്കൂടു സൃഷ്ടിക്കുകയാണ് ജി.എഫ്.എയുടെ മുഖ്യലക്ഷ്യം. പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയിലെ സാങ്കേതിക കാര്യങ്ങളില്‍ ഇരു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍കൂടിയാണു കരാര്‍. നിക്ഷേപസാധ്യതയുള്ള പുതിയ പുനരുപയോഗിക്കാവുന്ന ഊര്‍ജപദ്ധതികള്‍ കണ്ടെത്തുകയും ഇന്റര്‍നാഷണല്‍ സോളാര്‍ പദ്ധതിയില്‍ തുടരുകയും പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ സഹകരിക്കുകയും ഗവേഷണം നടത്തുകയും വിജ്ഞാനം പങ്കുവെക്കുകയും നിക്ഷേപം സുസാധ്യമാക്കാന്‍ സംയുക്തഫണ്ട് ആരംഭിക്കുകയും ചെയ്യുന്നതിന് ജി.എഫ്.എ. സഹായകമാകും.