Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുനരുപയോഗ ഊര്‍ജ്ജത്തിനായി 2360 കോടി രൂപയുടെ കടപത്രം


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പുനരുപയോഗ ഊര്‍ജ്ജത്തിനായി 2360 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കാന്‍ നവീന -പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന് അനുമതി നല്‍കി.

ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജ്ജ വികസന ഏജന്‍സിയിലൂടെയാണ് നവീന പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം 2017-18ലേക്ക് കടപത്രം ഇറക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജ്ജ വികസന ഏജന്‍സി അംഗീകരിച്ച പദ്ധതികള്‍ക്കായി ചെലവഴിക്കും. സൗരോര്‍ജ്ജ പാര്‍ക്കുകള്‍, ഹരിതോര്‍ജ്ജ ഇടനാഴി, പവനോര്‍ജ്ജ ഉല്‍പ്പാദനത്തിന് ആനുകൂല്യം നല്‍കല്‍, സി.പി.എസ്.യു-പ്രതിരോധ സൗരോര്‍ജ്ജ പദ്ധതി, സൗരോര്‍ജ്ജ പദ്ധതികള്‍ക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, സൗരോര്‍ജ്ജ മേല്‍ക്കൂര, ഓഫ്-ഗ്രിഡ്/വൈദ്യുതി വിതരണ ശൃംഖല, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വികേന്ദ്രീകരണം, കോര്‍പ്പറേഷനുകള്‍ സ്വതന്ത്രഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുക തുടങ്ങിയ പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമായാണ് ഇവ വിനിയോഗിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജമേഖലയിലുള്ള സമയോചിതമായ ഈ നിക്ഷേപം ആ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുകയും പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ അഭിമാനകരമായ ലക്ഷ്യപ്രാപ്തിക്ക് വഴിവയ്ക്കുകയും ചെയ്യും. ഇത്തത്തില്‍ ലഭ്യമാക്കുന്ന അധിക വിഭവം പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ ശേഷി വികസനത്തിന് വഴിവയ്ക്കുകയൂം അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.