പിഎം ഇന്ത്യ
പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 2017 ഒക്ടോബര്‍ 30 ന് ന്യൂഡല്‍ഹിയില്‍ വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ശ്രീ. ആനന്ദ് കുമാറും ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ലോറന്‍സോ ആഞ്ചലോണിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടും വിധം നവ പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സാങ്കേതിക, ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ധാരണാപത്രം. പരസ്പരം സഹകരിക്കുന്ന മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഒരു സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ധാരണാപത്രം വിഭാവനം ചെയ്യുന്നു.
പരസ്പരം വൈദഗ്ധ്യം കൈമാറുന്നതിനും, വിവര ശൃംഖല സൃഷ്ടിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു.