പിഎം ഇന്ത്യ
പുരാതന സ്മാരകങ്ങളും പുരാവസ്തു അവശിഷ്ടങ്ങളും (ഭേദഗതി) ബില്‍ 2017 പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പുരാവസ്തു മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ളത് കേന്ദ്ര ഗവണ്‍മെന്റിന്റെവിവിധ വികസന പദ്ധതികളെയും പൊതു നിര്‍മ്മാണ പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ അവസരത്തിലാണ് നിയമത്തില്‍ ഭേദഗതികൊണ്ടുവരുന്നത്. താഴെ പറയുന്ന ഭേദഗതികളാണ് നിയമത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1) നിയമത്തിന്റെരണ്ടാം ഉപവിഭാഗത്തില്‍പൊതുമരാമത്ത് പണികള്‍എന്ന പുതിയ നിര്‍വചനം ഉള്‍പ്പെടുത്തി.
2) കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് അനുമതിവാങ്ങി നിരോധിത മേഖലകളില്‍ പൊതുമരാമത്ത് പണികള്‍ നടപ്പിലാക്കാന്‍ വകുപ്പുകള്‍ക്കോ, കേന്ദ്ര ഗവണ്‍മെന്റ്ഓഫീസുകള്‍ക്കോ അനുമതി നല്‍കുന്ന വിധത്തില്‍ നിയമത്തിലെ സെക്ഷന്‍ 20 എ ഭേദഗതിചെയ്തു.
3) പ്രിന്‍സിപ്പല്‍ നിയമത്തിലെ സെക്ഷന്‍ 20 -1 ല്‍ പുതിയ നിബന്ധന ഉള്‍പ്പെടുത്തി.