Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ വ്യക്തി​ഗത ഇനത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ട് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ജയ് മീണയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


പുരുഷന്മാരുടെ വ്യക്തി​ഗത ഇനത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ട് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ജയ് മീണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിക്കുകയും ഇത് ഇന്ത്യൻ സോഫ്റ്റ് ടെന്നീസിന് ചരിത്ര നേട്ടമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഈ കായികയിനത്തിന് അദ്ദേഹത്തിന്റെ നേട്ടം അവിസ്മരണീയമായ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ യുവാക്കൾക്ക് സോഫ്റ്റ് ടെന്നീസ് തിരഞ്ഞെടുക്കാനും മികവ് പുലർത്താനും ഈ മെഡൽ പ്രചോദനമാകട്ടെയെന്ന് ആശംസിച്ച അദ്ദേഹം, മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പരാമർശിച്ചു:

“ഇന്ത്യൻ സോഫ്റ്റ് ടെന്നീസിന് ഒരു ചരിത്ര നേട്ടം!

പുരുഷന്മാരുടെ വ്യക്തി​ഗത ഇനത്തിൽ വെങ്കലം നേടിക്കൊണ്ട് സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ജയ് മീണയ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ഈ കായികയിനത്തിന് അദ്ദേഹത്തിന്റെ നേട്ടം അവിസ്മരണീയമായ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്നു.

കൂടുതൽ യുവാക്കൾക്ക് സോഫ്റ്റ് ടെന്നീസ് തിരഞ്ഞെടുക്കാനും മികവ് പുലർത്താനും ഈ മെഡൽ പ്രചോദനമാകട്ടെ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”

***

NK