Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൂനെയില്‍ നടന്ന സ്മാര്‍ട്ട് സിറ്റീസ് മിഷന്റെയും അമൃതിന്റെയും ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

പൂനെയില്‍ നടന്ന സ്മാര്‍ട്ട് സിറ്റീസ് മിഷന്റെയും അമൃതിന്റെയും ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു


പൂനെയില്‍ നടന്ന സ്മാര്‍ട്ട് സിറ്റീസ് മിഷന്റെയും അമൃതിന്റെയും ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

വികസനകാര്യത്തില്‍ നഗരങ്ങള്‍ പരസ്പരം മല്‍സരിച്ചു മുന്നേറുന്ന കാഴ്ച കാണാന്‍ സാധിക്കുന്നതായി ചടങ്ങില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്‍ ഭാഗിദാരിയുടെ ആവേശം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നഗരവികസനത്തെക്കുറിച്ച് പ്രാദേശികമായി തന്നെ തീരുമാനിക്കപ്പെടണമെന്നും അത്തരം തീരുമാനങ്ങള്‍ ഡെല്‍ഹിയില്‍ നിന്നു കൈക്കൊള്ളാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളിത്തഭരണം പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നഗരവല്‍ക്കരണം പ്രശ്‌നമായി കണ്ടിരുന്ന നാളുകള്‍ അവസാനിച്ചുകഴിഞ്ഞെന്നും അത് ഇനിയൊരു സാധ്യതയാണെന്നും ശ്രീ. മോദി പറഞ്ഞു.

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന വളര്‍ച്ചാകേന്ദ്രങ്ങളാണു നഗരങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഖരമാലിന്യ സംസ്‌കരണത്തില്‍ നഗരങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ, ആന്ധ്രാപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ യഥാക്രമം വിശാഖപട്ടണം, ഭുവനേശ്വര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാര്‍ഷികാഘോഷത്തില്‍ പങ്കാളികളായി. തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ ചടങ്ങിനെത്തിയവരുമായി പങ്കുവെച്ചു. സ്മാര്‍ട്ട് നെറ്റ് പോര്‍ട്ടലും പൂനെയിലെ സ്മാര്‍ട്ട് സിറ്റി പ്രോജക്ടുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ‘മേക്ക് യുവര്‍ സിറ്റി സ്മാര്‍ട്ട്’ മല്‍സരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.