Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പെറുവുമായുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്കു മന്ത്രിസഭാ അനുമതി


പെറുവുമായി ചരക്ക്, സേവനം, നിക്ഷേപം എന്നീ മേഖലകളില്‍ വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കാനായി ഇന്ത്യയും പെറുവും ചേര്‍ന്ന് 2015 ഒക്ടോബര്‍ 20നു സംയുക്ത പഠനസംഘം രൂപീകരിച്ചിരുന്നു. 2016 ഒക്ടോബര്‍ ഇരുപതോടെ സംയുക്ത പഠനസംഘ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചരക്കുവ്യപാരം, സേവന വ്യാപാരം, നിക്ഷേപം എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.