പിഎം ഇന്ത്യ
പെഴ്‌സണല്‍ മാനേജ്‌മെന്റ്, പൊതു ഭരണം എന്നീ രംഗങ്ങളില്‍ ഇന്ത്യയും, സിംഗപ്പൂരും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
നിലവിലുള്ള ഭരണ സംവിധാനത്തില്‍, പ്രത്യേകിച്ച് തൊഴില്‍ ശക്തി, തൊഴിലിടങ്ങള്‍, തൊഴിലുകള്‍, പൊതുസേവന പ്രദാനം, മനുഷ്യ വിഭവശേഷി കൈകാര്യം ചെയ്യല്‍, പൊതുമേഖലാ പരിഷ്‌ക്കാരങ്ങള്‍, നേതൃ/ പ്രതിഭാ വികസനം, ഇ-ഗവേര്‍ണന്‍സ്, ഡിജിറ്റല്‍ ഗവണ്‍മെന്റ് മുതലായ മേഖലകളില്‍ നിലവിലുള്ള ഭരണ സംവിധാന മെച്ചപ്പെടുത്തുന്നതിന് ധാരണാപത്രം ലക്ഷ്യമിടുന്നു.
പ്രയോജനങ്ങള്‍ :
പൊതുഭരണ, ഭരണ പരിഷ്‌ക്കാര രംഗത്ത് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് ധാരണാപത്രം പ്രദാനം ചെയ്യും.
പൊതുഭരണം, സദ്ഭരണം, പൊതുസേവന പരിഷ്‌ക്കാരം എന്നിവയില്‍ മികവാര്‍ജ്ജിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ഫലത്തില്‍ വര്‍ദ്ധിച്ച പൊതു ഉത്തരവാദിത്തം ഉറപ്പാക്കാനും ഇത് സഹായിക്കും.
ഓണ്‍ലൈനിലൂടെയുള്ള പൊതു സേവന പ്രദാനം മെച്ചപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നൂതനങ്ങളായ മികച്ച സമ്പ്രദായങ്ങളിലൂടെ പൊതു ഭരണത്തില്‍ മികവാര്‍ജ്ജിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
***