Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊതു സംഭരണ രംഗത്ത് GeM വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി എഴുതിയ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസിന്റെ (GeM) 
നാളിതുവരെയുള്ള നേട്ടങ്ങൾ വിശദീകരിച്ച് എഴുതിയ ചിന്തോദ്ദീപകമായ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. സുതാര്യമായ സംഭരണം, വിപുലമായ പങ്കാളിത്തം, മെച്ചപ്പെട്ട അവസരങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയ അദ്ദേഹം,  പൊതു സംഭരണ രംഗത്തെ GeM എങ്ങനെ മാറ്റിമറിക്കുന്നു എന്നത്  വ്യക്തമാക്കുകയും ചെയ്തു.

സാങ്കേതികവിദ്യ കേന്ദ്രബിന്ദുവാക്കി, കഴിഞ്ഞ 10 വർഷമായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാൻ  കൂടുതൽ മത്സരാധിഷ്ഠിതവും ഉൾക്കൊള്ളുന്നതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് GeM പ്ലാറ്റ്‌ഫോം ഈ രംഗത്തെ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പ്രത്യേകിച്ച് MSME-കളെയും വനിതാ സംരംഭകരെയും ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

 പ്രധാനമന്ത്രി ‘എക്സ്’ ൽ  കുറിച്ചു:

“സുതാര്യമായ സംഭരണം, വിപുലമായ പങ്കാളിത്തം, മെച്ചപ്പെട്ട അവസരങ്ങൾ… ഇങ്ങനെയാണ് @GeM_India പൊതു സംഭരണ രംഗത്തെ മാറ്റിമറിക്കുന്നത്.

സാങ്കേതികവിദ്യ കേന്ദ്രബിന്ദുവാക്കി, കഴിഞ്ഞ 10 വർഷമായി കൂടുതൽ മത്സരാധിഷ്ഠിതവും ഉൾക്കൊള്ളുന്നതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട്, പ്രത്യേകിച്ച് MSME-കളെയും വനിതാ സംരംഭകരെയും ശാക്തീകരിച്ചുകൊണ്ട് GeM പ്ലാറ്റ്‌ഫോം ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

GeM-ൻ്റെ  നാളിതുവരെയുള്ള നേട്ടങ്ങളെക്കുറിച്ച് വിശദമായി അറിയാൻ കേന്ദ്രമന്ത്രി ശ്രീ @PiyushGoyal എഴുതിയ ഈ ചിന്തോദ്ദീപകമായ ലേഖനം വായിക്കുക.”

***

SK