പിഎം ഇന്ത്യ
ഗവണ്‍മെന്റ് പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതു സംബന്ധിച്ച വിവരസാങ്കേതിക വിദ്യാധിഷ്ഠിത പ്‌ളാറ്റ്‌ഫോം ആയ പ്രഗതിയിലൂടെയുള്ള തന്റെ പത്താമത്തെ ആശയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (17-02-2016) ആധ്യക്ഷ്യം വഹിച്ചു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേയ്‌സ് മന്ത്രാലയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ക്ലേശങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നടന്ന് വരുന്ന റോഡ്, റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
ഉത്തരാഖണ്ഡിലെ ചാര്‍ധാം റോഡ് നവീകരിക്കല്‍ പദ്ധതി അവലോകനം ചെയ്ത പ്രധാനമന്ത്രി ഇതിന്റെ നിര്‍മ്മാണ ജോലികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
റെയില്‍വെ സ്റ്റേഷനുകളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതിയും പ്രധാനമന്ത്രി വിലയിരുത്തി. ഓരോ സംസ്ഥാനത്തും കുറഞ്ഞത് ഒരു റെയില്‍വെ സ്റ്റേഷനെങ്കിലും ഇത്തരത്തില്‍ പുനര്‍ വികസിപ്പിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കാമ്പസുകളുടെ നിലവാരം ഉയര്‍ത്തല്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഗ്രിഡുമായി ബന്ധിപ്പിച്ച്‌കൊണ്ട് സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കല്‍ ‘കാലാ അസര്‍’ എന്ന രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍, ഇന്ദ്രധനുഷ് ദൗത്യം എന്നിവ സംബന്ധിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി.
Today's PRAGATI session was extensive. We discussed infra projects, Mission Indradhanush, upgradation of NIFT campuses & other issues.
— Narendra Modi (@narendramodi) February 17, 2016
Discussed comprehensive re-development of railway stations. We want to make our stations iconic structures & centres of economic activities.
— Narendra Modi (@narendramodi) February 17, 2016
Also called for expediting work on the Char-Dham road connectivity improvement project in Uttarakhand. https://t.co/Z18lG3benQ
— Narendra Modi (@narendramodi) February 17, 2016