Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ന്യൂസിലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

പ്രധാനമന്ത്രിയുടെ ന്യൂസിലൻഡ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ


രേഖകൾ 

ക്രമ നമ്പർ

ശീർഷകം

സംക്ഷിപ്ത വിവരണം

1

ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രാലയവും ന്യൂസിലൻഡ് പ്രതിരോധ സേനയും തമ്മിൽ സമുദ്രമേഖലാസഹകരണത്തിനുള്ള സജ്ജീകരണപത്രം

ചർച്ചകൾ, ഏകോപനം, വിവരങ്ങൾ പങ്കുവയ്ക്കൽ, സംയുക്തപ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇൻഡോ-പസഫിക് മേഖലയിൽ സമുദ്രസഹകരണം ശക്തമാക്കുന്നതിനുള്ള ചട്ടക്കൂടു രൂപീകരിക്കുന്നു.

2

ഹൈഡ്രോഗ്രാഫി, നോട്ടിക്കൽ കാർട്ടോഗ്രഫി എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ന്യൂസിലൻഡ് പ്രതിരോധസേനയും തമ്മിലുള്ള നിർവഹണ കരാർ

നാവിഗേഷൻ ചാർട്ടുകളുടെ സംയുക്ത ഉൽപ്പാദനം, ഹൈഡ്രോഗ്രാഫിക് ഡേറ്റ പങ്കുവയ്ക്കൽ, പരിശീലനം, ശേഷിവികസനം എന്നിവയിലൂടെ ഹൈഡ്രോഗ്രാഫിക് മേഖലയിലെ സഹകരണം കൂടുതൽ ദൃഢമാക്കുന്നു.

3

ഇന്ത്യൻ നാവികസേനയും ന്യൂസിലൻഡ് പ്രതിരോധസേനയും തമ്മിൽ പരസ്പര ലോജിസ്റ്റിക് പിന്തുണ നൽകുന്നതു സംബന്ധിച്ച കരാർ

അംഗീകൃത പ്രവർത്തനങ്ങളിലും ദൗത്യങ്ങളിലും ഇന്ത്യൻ നാവികസേനയ്ക്കും ന്യൂസിലൻഡ് പ്രതിരോധസേനയ്ക്കും പരസ്പരം ലോജിസ്റ്റിക്സ് പിന്തുണ സുഗമമാക്കുന്നു.

4

ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സംയുക്തകർമസമിതി രൂപീകരിക്കുന്നതു സംബന്ധിച്ച കരാർ

ഭീകരവാദത്തിനെതിരെ പോരാടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും സഹകരണം ശക്തമാക്കുന്നതിനുമായി ഭീകരവാദവിരുദ്ധ സംയുക്തകർമസമിതി രൂപീകരിക്കുന്നു.

5

ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ന്യൂസിലൻഡ് ദേശീയ അടിയന്തര നിർവഹണ ഏജൻസിയും (NEMA) തമ്മിൽ ദുരന്തനിവാരണ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

ഭൂകമ്പ പ്രതിരോധം, സുനാമി തയ്യാറെടുപ്പ്, തീരദേശ അപകടലഘൂകരണം, അറിവുകളുടെ കൈമാറ്റം, നയപരമായ ചർച്ചകൾ, ശേഷിവികസനം എന്നിവയ്ക്ക് ഊന്നൽ നൽകി ദുരന്തസാധ്യതാ ലഘൂകരണ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നു.

6

ഇന്ത്യൻ മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയവും ന്യൂസിലൻഡ് പ്രാഥമിക വ്യവസായ മന്ത്രാലയവും തമ്മിൽ മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം

സാങ്കേതിക സഹകരണം, അറിവുകളുടെ കൈമാറ്റം, മികച്ച പ്രവർത്തനരീതികൾ എന്നിവയിലൂടെ മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിൽ മെച്ചപ്പെട്ട സഹകരണത്തിനായുള്ള ചട്ടക്കൂട് നിർമിക്കുന്നു.

7

ഇന്ത്യൻ വിനോദസഞ്ചാര മന്ത്രാലയവും ന്യൂസിലൻഡ് വ്യാപാര-നവീകരണ-തൊഴിൽ മന്ത്രാലയവും തമ്മിൽ വിനോദസഞ്ചാര മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളുടെ ഒഴുക്കു വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സംസ്കാരത്തെക്കുറിച്ചുള്ള പരസ്പരധാരണ മെച്ചപ്പെടുത്തുന്നതിനുമായി വിനോദസഞ്ചാര മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നു.

8

കായികമേഖലയിലെ ഇന്ത്യ-ന്യൂസിലൻഡ് സംയുക്തകർമപദ്ധതി

ഉയർന്ന നിലവാരമുള്ള കായികരംഗം, കായികശാസ്ത്രം, സ്പോർട്സ് മെഡിസിൻ, കായികതാരങ്ങളുടെ വികസനം എന്നിവ ഉൾപ്പെടെ കായികമേഖലയിലെ സഹകരണത്തിനായി ചട്ടക്കൂട് ഒരുക്കുന്നു.

9

ഗുജറാത്തിലെ ലോഥലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയം (NMHC) വികസിപ്പിക്കുന്നതിനുള്ള ക്രമീകരണം സംബന്ധിച്ച് NMHC-യും ന്യൂസിലൻഡ് മാരിടൈം മ്യൂസിയവും തമ്മിലുള്ള ധാരണാപത്രം

പരസ്പരം അംഗീകരിച്ച പദ്ധതികളിലൂടെയും സഹകരണത്തിലൂടെയും ലോഥലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയം (NMHC) വികസിപ്പിക്കുന്നതിലെ സഹകരണത്തിനു ചട്ടക്കൂടൊരുക്കുന്നു.

10

ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയവും ന്യൂസിലൻഡ് സാംസ്കാരിക-പൈതൃക മന്ത്രാലയവും തമ്മിൽ സാംസ്കാരിക സഹകരണത്തിനായുള്ള കരാർ

പരസ്പരധാരണയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാക്കുന്നതിനായി കല, പൈതൃകം, സാംസ്കാരിക സംരംഭങ്ങൾ എന്നിവയിലെ കൈമാറ്റങ്ങളിലൂടെ സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുന്നു.

 

പ്രഖ്യാപനങ്ങൾ:

ക്രമ നമ്പർ

ശീർഷകം

സംക്ഷിപ്തവിവരണം

1

ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാന പങ്കാളിത്തവും 2030-ലേക്കുള്ള മാർഗരേഖയും

വ്യാപാരം, പ്രതിരോധം, സമുദ്രസുരക്ഷ, വിനോദസഞ്ചാരം, സംസ്കാരം, കായികരംഗം, കാർഷിക സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, അതുപോലെ ഇൻഡോ-പസഫിക് മുൻഗണനകൾ, ബഹുമുഖ വിഷയങ്ങൾ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തി. ഇന്ത്യ-ന്യൂസിലൻഡ് തന്ത്രപ്രധാന പങ്കാളിത്തം വ്യവസ്ഥാപിതമായി നടപ്പാക്കുന്നതിനുള്ള തന്ത്രപരമായ വഴികാട്ടിയായി ‘മാർഗരേഖ 2030’ അടുത്ത നാലുവർഷത്തേക്ക്, ബന്ധപ്പെട്ട മന്ത്രാലയങ്ങളിലൂടെയും പങ്കാളികളിലൂടെയും പ്രവർത്തിക്കും.

2

2030-ഓടെ ഉഭയകക്ഷി വ്യാപാരം 7 ശതകോടി ന്യൂസിലൻഡ് ഡോളർ (NZ$) അഥവാ ₹35,000 കോടി എന്ന നിലയിൽ ഇരട്ടിയാക്കൽ

സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ, സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും വിപണി സാധ്യതകൾ വിപുലീകരിക്കുന്നതിനുമായി 2030-ഓടെ ഉഭയകക്ഷി വ്യാപാരം 7 ശതകോടി ന്യൂസിലൻഡ് ഡോളർ (₹35,000 കോടി) എന്ന ന‌ിലയിൽ ഇരട്ടിയാക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.

3

സമുദ്രസുരക്ഷാ ചർച്ചകൾ ആരംഭിക്കൽ

സഹകരണം, ഏകോപനം, വിവരങ്ങൾ കൈമാറൽ എന്നിവ ശക്തമാക്കുന്നതിനായി സമുദ്രസുരക്ഷാ ചർച്ചയ്ക്കു രൂപംനൽകാൻ ഇന്ത്യയും ന്യൂസിലൻഡും ധാരണയായി.

4

ഇൻഡോ-പസഫിക് സമുദ്രസംരംഭത്തിനു (IPOI) കീഴിൽ മുൻഗണനാ മേഖലയായി സമുദ്രസുരക്ഷയെ ന്യൂസിലൻഡ് നിർദേശിച്ചു

IPOI-യുടെ ഏഴു സ്തംഭങ്ങളിലൊന്നായ സമുദ്രസുരക്ഷാസ്തംഭത്തിൽ ന്യൂസിലൻഡ് പങ്കാളിയായി. നിയമവിരുദ്ധവും റിപ്പോർട്ടു ചെയ്യപ്പെടാത്തതും നിയന്ത്രിക്കപ്പെടാത്തതുമായ (IUU) മത്സ്യബന്ധനത്തിനെതിരായ പ്രത്യേക സഹകരണ പ്രവർത്തനങ്ങൾ ഇതിലൂടെ ഏറ്റെടുക്കും.

5

ആഗോള ജൈവ ഇന്ധന സഖ്യത്തിൽ ന്യൂസിലൻഡ് അംഗമാകുന്നു

ആഗോള ജൈവഇന്ധന സഖ്യത്തിൽ ന്യൂസിലൻഡ് ഭാഗമാകുന്നത്, സംശുദ്ധ ഊർജത്തിലേക്കുള്ള മാറ്റത്തിനായി സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ വികസനവും ഉപയോഗവും വേഗത്തിലാക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിനു കരുത്തേകും.

6

കിവിപ്പഴം കർമപദ്ധതിയുടെ തുടക്കവും നാഗാലാൻഡിലും ഉത്തരാഖണ്ഡിലും കിവിപ്പഴത്തിനായി മികവിന്റെ രണ്ടു കേന്ദ്രങ്ങൾ സ്ഥാപിക്കലും

സ്വതന്ത്ര വ്യാപാര കരാറിനു കീഴിലുള്ള കാർഷിക ഉൽപ്പാദനക്ഷമതാ പങ്കാളിത്തത്തിന്റെ ഭാഗമായി കിവിപ്പഴം കർമപദ്ധതിക്കു തുടക്കംകുറിക്കുന്നു. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസം, നൈപുണ്യവികസനം, കാർഷിക മേഖലയിലെ നൂതനാശയങ്ങൾ എന്നിവയിലെ സഹകരണത്തോടെ നാഗാലാൻഡിലും ഉത്തരാഖണ്ഡിലും മികവിന്റെ രണ്ടു കേന്ദ്രങ്ങൾ ഇതിലൂടെ സ്ഥാപിക്കും.

7

ഗോവയിലെ ദേശീയ ധ്രുവ-സമുദ്ര ഗവേഷണകേന്ദ്രവും (NCPOR) ന്യൂസിലൻഡിലെ കാന്റർബറി സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം

ഇത് അന്റാർട്ടിക് ഗവേഷണ മേഖലയിലെ സഹകരണത്തിനായുള്ള ചട്ടക്കൂടൊരുക്കുന്നു. സംയുക്തഗവേഷണം, അക്കാദമിക കൈമാറ്റം, ശേഷിവികസനം, ഇരുപക്ഷത്തിനും പ്രയോജനകരമായ മറ്റു ശാസ്ത്ര-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച്, പങ്കാളിത്തം ദൃഢമാക്കുന്നതിനാണ് ഇതു ലക്ഷ്യമിടുന്നത്.

8

കുണ്ഡ്‌ലിയിലെ ഭക്ഷ്യ സാങ്കേതികവിദ്യ-സംരംഭകത്വ-നിർവഹണ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടും (NIFTEM-K) ന്യൂസിലാൻഡിലെ മാസി സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം

ഗവേഷണം, അക്കാദമിക കൈമാറ്റം, വിദ്യാർഥികളുടെ കൈമാറ്റം, പരസ്പരം അംഗീകരിച്ച മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിലെ സഹകരണത്തിനായി ചട്ടക്കൂടു നിർമിക്കുന്നു.

 

-SK-