Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇന്ന് ലക്‌നൗ സന്ദര്‍ശിക്കും; യോഗാ ദിന പരിപാടിയില്‍ നാളെ പങ്കെടുക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ലക്‌നൗ സന്ദര്‍ശിക്കും. നാളത്തെ യോഗാ ദിനം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സി.എസ്.ഐ.ആര്‍. – സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എസ്.ഐ.ആര്‍-സി.ഡി.ആര്‍.ഐ) സന്ദര്‍ശിക്കും.

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ഒരു കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 400 കെ.വി. ശേഷിയുള്ള ലക്‌നൗ- കാണ്‍പൂര്‍ ഡി./സി. പ്രസരണ ലൈന്‍ ലക്‌നൗവില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലെ ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും.

മൂന്നാമത് അന്താരാഷ്ട്ര യോഗാ ദിനമായ നാളെ രാവിലെ ലക്‌നൗവിലെ റാംബായ് അംബേദ്ക്കര്‍ മൈതാനത്ത് നടക്കുന്ന യോഗാ ദിന പരിപാടിയിലും പ്രധാനമന്ത്രി പങ്ക്‌കൊള്ളും.

പ്രധാനമന്ത്രിയുടെ ലക്‌നൗവിലെ എല്ലാ പരിപാടികളും നിങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ http://nm4.in/dnldapp കാണാം.