Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഒക്ടോബര്‍ 19നു മഹാരാഷ്ട്രയിലെ ഷിര്‍ദി സന്ദര്‍ശിക്കും


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒക്ടോബര്‍ 19നു മഹാരാഷ്ട്രയിലെ ഷിര്‍ദി സന്ദര്‍ശിക്കും.
ശ്രീ. സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തറക്കല്ലിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഫലകം അനാച്ഛാദനം ചെയ്യും. ശ്രീ. സായിബാബ സമാധിയുടെ നൂറാം വാര്‍ഷിക സ്മാരണയ്ക്കായി അദ്ദേഹം വെള്ളിനാണയം പുറത്തിറക്കും. 
പൊതുചടങ്ങില്‍വെച്ചു പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ഗുണഭോക്താക്കളുടെ വീടുകളുടെ താക്കോല്‍ദാനം പ്രധാനമന്ത്രി നിര്‍വഹിക്കും. അദ്ദേഹം പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുമുണ്ട്. 
ഷിര്‍ദി സായിബാബ സമാധി ക്ഷേത്രസമുച്ചയം സന്ദര്‍ശിക്കുകയും ചെയ്യും.