പിഎം ഇന്ത്യ
2026 ഓഗസ്റ്റ് 1-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശും കർണാടകയും സന്ദർശിക്കും. രാവിലെ 11 മണിയോടെ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഭോഗാപുരത്തുള്ള അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി വിലയിരുത്തും. രാവിലെ 11:30 ഓടെ അദ്ദേഹം ഭോഗാപുരത്ത് വിമാനത്താവളത്തിന്റെ ഉദ്ഘാടനവും 17,900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമർപ്പണവും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:30 ഓടെ, പ്രധാനമന്ത്രി മൈസൂരുവിലെ ശ്രീ രാമകൃഷ്ണ ആശ്രമത്തിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം – വിവേക സ്മാരകം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
പ്രധാനമന്ത്രി ആന്ധ്രാപ്രദേശിൽ
ആന്ധ്രാപ്രദേശിലെ ഭോഗാപുരത്തുള്ള അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ 5,640 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച ഈ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആധുനികവും സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് പാസഞ്ചർ ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഭാവിയിലെ വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നൂതന അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും സുസ്ഥിരമായ സവിശേഷതകളും വിമാനത്താവളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമിത ബുദ്ധി (AI), ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (BIM), എയർസൈഡ് 4.0 സാങ്കേതികവിദ്യകൾ, എയർപോർട്ട് പ്രെഡിക്റ്റീവ് ഓപ്പറേഷൻസ് സെന്റർ (APOC), ബയോമെട്രിക് പാസഞ്ചർ പ്രൊസസിംഗ്, ഓട്ടോമേറ്റഡ് ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റങ്ങൾ, ഇന്റലിജന്റ് ഓപ്പറേഷണൽ മോണിറ്ററിംഗ് സൊല്യൂഷനുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമത വർധിപ്പിക്കാനും യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്താനും വിഭവങ്ങളുടെ വിനിയോഗം കാര്യക്ഷമമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഊർജ്ജക്ഷമതയുള്ള ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് (HVAC) സംവിധാനങ്ങൾ, ഊർജ്ജക്ഷമതയുള്ള ലൈറ്റിംഗ്, 5 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ്, മഴവെള്ള സംഭരണം, സ്മാർട്ട് ബിൽഡിംഗ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ, മാലിന്യ സംസ്കരണ സംരംഭങ്ങൾ, ഇലക്ട്രിക് വാഹന ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സുസ്ഥിര സവിശേഷതകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഇത് യു.എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിലിൽ (USGBC) രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
വിമാനത്താവളത്തിന്റെ വാസ്തുവിദ്യാ രൂപകൽപ്പന ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. ടെർമിനലിന്റെ മേൽക്കൂരയുടെ രൂപം പരമ്പരാഗത ‘ചുട്ടിലു’ വീടുകളെയും അരാക്കു താഴ്വരയുടെ മനോഹാരിതയെയും പ്രതിഫലിപ്പിക്കുന്നു, അതേസമയം ഇതിന്റെ ഒഴുകുന്ന തരത്തിലുള്ള രൂപകൽപ്പന പറക്കും മീനിന്റെ (ഫ്ലയിംഗ് ഫിഷ്) മനോഹരമായ ചലനത്തെ സൂചിപ്പിക്കുന്നു. ഇത് പ്രാദേശിക വാസ്തുവിദ്യാ ഘടകങ്ങളെ ആധുനിക വിമാനത്താവള രൂപകൽപ്പനയുമായി സമന്വയിപ്പിക്കുന്നു. മേഖലയിലെ വ്യോമബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആന്ധ്രാപ്രദേശിലെ ടൂറിസം, വ്യാപാരം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് വലിയൊരു ഉത്തേജനം നൽകാൻ ഈ വിമാനത്താവളം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശാഖപട്ടണത്ത് 460 കോടിയിലധികം രൂപ നിക്ഷേപത്തിൽ വികസിപ്പിക്കുന്ന ASIP സെമികണ്ടക്ടർ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. റിപ്പബ്ലിക് ഓഫ് കൊറിയയിലെ APACT-യുമായി പങ്കാളിത്തത്തിൽ ASIP ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ കേന്ദ്രം വികസിപ്പിക്കുന്നത്. ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ അംഗീകാരം ലഭിച്ച ആന്ധ്രാപ്രദേശിലെ ആദ്യത്തെ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രമാണിത്. ഈ കേന്ദ്രം പ്രതിവർഷം ഏകദേശം 9.6 കോടി സെമികണ്ടക്ടർ ചിപ്പുകൾ ഉത്പാദിപ്പിക്കുകയും ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതോടൊപ്പം സെമികണ്ടക്ടർ നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി ശക്തമായ ഒരു അനുബന്ധ വ്യവസായ ആവാസവ്യവസ്ഥയും വികസിപ്പിച്ചെടുക്കും.
പവർഗ്രിഡ് ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) വഴി ഏകദേശം 5,550 കോടി രൂപയുടെ നിക്ഷേപത്തിൽ നടപ്പിലാക്കുന്ന കർണൂൽ-IV പുനരുപയോഗ ഊർജ്ജ മേഖല (REZ) – ഘട്ടം-I (4.5 GW) സംയോജനത്തിനായുള്ള ട്രാൻസ്മിഷൻ സിസ്റ്റത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
ഏകദേശം 3,550 കോടി രൂപ ചെലവിൽ നടപ്പിലാക്കിയ കർണൂൽ വിൻഡ് എനർജി സോൺ / സോളാർ എനർജി സോൺ (ആന്ധ്രാപ്രദേശ്) – പാർട്ട് എ & പാർട്ട് ബി ട്രാൻസ്മിഷൻ സിസ്റ്റവും 820 കോടിയിലധികം രൂപ ചെലവിൽ പവർഗ്രിഡ് നടപ്പിലാക്കിയ അനന്തപുരത്തിലെയും (2,500 മെഗാവാട്ട്) കർണൂലിലെയും (1,000 മെഗാവാട്ട്) സൗരോർജ്ജ മേഖലയ്ക്കായുള്ള ട്രാൻസ്മിഷൻ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഈ ട്രാൻസ്മിഷൻ പദ്ധതികൾ കർണൂലിലെയും അനന്തപുരത്തിലെയും പുനരുപയോഗ ഊർജ്ജ മേഖലകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യാനും നാഷണൽ ഗ്രിഡ് വഴി രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനും സഹായിക്കും. വൻതോതിലുള്ള പുനരുപയോഗ ഊർജ്ജം ഗ്രിഡിലേക്ക് സംയോജിപ്പിക്കാനും കൂടുതൽ ആവശ്യക്കാരുള്ള കേന്ദ്രങ്ങളിലേക്ക് ശുദ്ധമായ വൈദ്യുതി ലഭ്യമാക്കാനും ഫോസിൽ ഇന്ധനാധിഷ്ഠിത ഊർജ്ജ ഉത്പാദനത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുമുള്ള (ഡികാർബണൈസേഷൻ) ശ്രമങ്ങൾക്ക് സംഭാവന നൽകാനും ഇവ വഴി സാധിക്കും.
1,880 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. NH-365BG-യുടെ റെച്ചെർല മുതൽ ഗുർവായിഗുഡം വരെയുള്ള നാലുവരി ആക്സസ്-കൺട്രോൾഡ് ഗ്രീൻഫീൽഡ് ഹൈവേ, NH-365BG-യുടെ ഗുർവായിഗുഡം മുതൽ ദേവരപ്പള്ളി വരെയുള്ള നാലുവരി ആക്സസ്-കൺട്രോൾഡ് ഗ്രീൻഫീൽഡ് ഹൈവേ, NH-67-ലെ നാലുവരി താടിപത്രി ബൈപ്പാസ് എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. NH-565-ന്റെ പെഞ്ചലകോണ-യേർപേട് ഭാഗത്തെ ലിംഗസമുദ്രത്തിലുള്ള ഹൈ-ലെവൽ ബ്രിഡ്ജിൻ്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ വിജയവാഡയിലും മറ്റ് നിരവധി നഗരങ്ങളിലുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും വിശാഖപട്ടണത്തിനും ഹൈദരാബാദിനുമിടയിലുള്ള യാത്രാദൂരവും യാത്രാസമയവും കുറയ്ക്കാനും പ്രാദേശിക ഗതാഗതബന്ധം വർധിപ്പിക്കാനും സഹായിക്കും.
പ്രധാനമന്ത്രി കർണാടകയിൽ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം – വിവേക സ്മാരകം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലുടനീളം നടത്തിയ യാത്രയ്ക്കിടെ 1892 നവംബറിൽ സ്വാമി വിവേകാനന്ദൻ മൈസൂരു സന്ദർശിച്ച ചരിത്ര നിമിഷത്തിന്റെ ഓർമ്മ പുതുക്കുന്നതാണ് വിവേക സ്മാരകം. തന്റെ സന്ദർശന വേളയിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുകയും പണ്ഡിതന്മാരുമായും ഭക്തരുമായും സംവദിക്കുകയും മഹാരാജ ശ്രീ ചാമരാജേന്ദ്ര വാഡിയാർ പത്താമന്റെ രക്ഷാകർതൃത്വം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണയാണ് 1893-ൽ ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിലേക്കുള്ള സ്വാമിജിയുടെ യാത്ര സാധ്യമാക്കിയത്.
ചരിത്രപ്രസിദ്ധമായ നിരഞ്ജന മഠത്തിൽ സ്ഥാപിച്ചിട്ടുള്ള വിവേക സ്മാരകം പ്രധാന കെട്ടിടവും അനുബന്ധ ബ്ലോക്കും ഉൾപ്പെടെ 81,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. 4-D എക്സ്പീരിയൻസ് സെന്റർ, എക്സിബിഷൻ ഹാൾ, 700 ഓളം പേർക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റർ, ക്ലാസ് മുറികൾ, കോൺഫറൻസ് റൂമുകൾ, ലൈബ്രറി, വായനമുറി, ധ്യാന, യോഗാ ഹാൾ, പുസ്തക ശാല എന്നിവ ഇതിൽ ഉൾപ്പെടുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക സൗകര്യങ്ങളും ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
സ്വാമി വിവേകാനന്ദന്റെ ജീവിതത്തിനും സന്ദേശത്തിനും ആദർശങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന സാംസ്കാരിക യുവജന കേന്ദ്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃത്വ വികസനം, വ്യക്തിത്വ വികസനം എന്നിവയ്ക്കുള്ള ഊർജ്ജസ്വലമായ ഒരു കേന്ദ്രമായി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നു. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രനിർമ്മാണത്തിന്റെയും സ്വഭാവ രൂപീകരണത്തിന്റെയും തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രഭാഷണങ്ങൾ, ശില്പശാലകൾ, ഹ്രസ്വകാല കോഴ്സുകൾ, ശേഷി വികസന പരിപാടികൾ എന്നിവയിലൂടെ സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം വിദ്യാർത്ഥികൾക്കും നഗര-ഗ്രാമപ്രദേശങ്ങളിലെ യുവാക്കൾക്കും ഇത് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
***
SK
I will be attending programmes in Andhra Pradesh and Karnataka tomorrow, 1st August. These programmes are connected with infrastructure, connectivity and culture. On one hand, they will add vigour to our collective vision of building a Viksit Bharat. At the same time, they will…
— Narendra Modi (@narendramodi) July 31, 2026
In Bhogapuram tomorrow:
— Narendra Modi (@narendramodi) July 31, 2026
Foundation stone of the ASIP Semiconductor Project will be laid.
Foundation stone for the Transmission System for Integration of Kurnool-IV Renewable Energy Zone (REZ) - Phase-I will be laid.
Key road projects such as four-lane highway between…
In Bhogapuram, Andhra Pradesh, the Alluri Sitarama Raju International Airport will be inaugurated. This is a modern and futuristic airport that will boost connectivity, commerce and tourism. This project also incorporates principles of sustainability and energy efficiency. pic.twitter.com/PXUAMytwVV
— Narendra Modi (@narendramodi) July 31, 2026
In Mysuru tomorrow, 1st August, the Swami Vivekananda Cultural Youth Centre, Viveka Smaraka will be inaugurated. This is associated with Swami Vivekananda’s visit to Mysuru in 1892. Viveka Smaraka has classrooms, a library, a meditation and Yoga Hall and more. It will be at the…
— Narendra Modi (@narendramodi) July 31, 2026
రేపు, ఆగస్టు ఒకటో తారీకున ఆంధ్రప్రదేశ్ మరియు కర్ణాటక రాష్ట్రాలలో జరిగే కార్యక్రమాలకు హాజరుకానున్నాను. ఈ కార్యక్రమాలు మౌలిక సదుపాయాలు, అనుసంధానత మరియు సంస్కృతికి సంబంధించినవి. ఇవి 'వికసిత్ భారత్' నిర్మాణానికి సంబంధించిన ఉమ్మడి లక్ష్యానికి మరింత ఊతాన్నిస్తాయి. అదే సమయంలో, యువత…
— Narendra Modi (@narendramodi) July 31, 2026
ఆంధ్రప్రదేశ్లోని భోగాపురంలో అల్లూరి సీతారామరాజు అంతర్జాతీయ విమానాశ్రయం ప్రారంభించబడుతుంది. ఇది అనుసంధానం, వాణిజ్యం మరియు పర్యాటకాన్ని పెంపొందించే ఒక ఆధునిక, భవిష్యత్ తరహా విమానాశ్రయం. సుస్థిరత మరియు ఇంధన సామర్థ్య సూత్రాలను ఈ ప్రాజెక్టులో పొందుపరిచారు. pic.twitter.com/iFTdMk5g4r
— Narendra Modi (@narendramodi) July 31, 2026
ಮೈಸೂರಿನಲ್ಲಿ ನಾಳೆ, ಆಗಸ್ಟ್ 1 ರಂದು, ಸ್ವಾಮಿ ವಿವೇಕಾನಂದ ಸಾಂಸ್ಕೃತಿಕ ಯುವ ಕೇಂದ್ರ—'ವಿವೇಕ ಸ್ಮಾರಕ' ಉದ್ಘಾಟನೆಗೊಳ್ಳಲಿದೆ. ಇದು 1892 ರಲ್ಲಿ ಸ್ವಾಮಿ ವಿವೇಕಾನಂದರು ಮೈಸೂರಿಗೆ ನೀಡಿದ್ದ ಐತಿಹಾಸಿಕ ಭೇಟಿಯ ನೆನಪಿನಲ್ಲಿ ನಿರ್ಮಾಣಗೊಂಡಿದೆ. ಈ ವಿವೇಕ ಸ್ಮಾರಕವು ತರಗತಿ ಕೊಠಡಿಗಳು, ಗ್ರಂಥಾಲಯ, ಧ್ಯಾನ ಮತ್ತು ಯೋಗ ಮಂದಿರ ಸೇರಿದಂತೆ ಹಲವು…
— Narendra Modi (@narendramodi) July 31, 2026