Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കർണാടക ലിംഗായത് വിദ്യഭ്യാസ സൊസൈറ്റിയുടെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തു

പ്രധാനമന്ത്രി  കർണാടക ലിംഗായത് വിദ്യഭ്യാസ  സൊസൈറ്റിയുടെ ശതാബ്ദി സമ്മേളനത്തിൽ  പങ്കെടുത്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകത്തിലെ ബെൽഗാവിയിൽ കർണാടക ലിംഗായത് വിദ്യഭ്യാസ സൊസൈറ്റിയുടെ ശതാബ്ദിയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്തു.

തദവസരത്തിൽ സംസാരിക്കവെ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ യുവാക്കൾ ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രധനമന്ത്രി പറഞ്ഞു. ഇതിനായി നമുക്ക് നൈപുണ്യം നേടിയ യുവജനങ്ങൾ വേണമെന്ന് പറഞ്ഞ അദ്ദേഹം ഗവേഷണവും , നൂതനാശയങ്ങളും പ്രധാനപെട്ടതാണെന്നും പറഞ്ഞു.

നിരപരാധികളായ പൗരന്മാരെ ഗവണ്മെന്റ് ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതെ സമയം , കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി.

***