Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗോവയിൽ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

പ്രധാനമന്ത്രി  ഗോവയിൽ വികസന പദ്ധതികൾക്ക്  തറക്കല്ലിട്ടു


ഗോവയിലെ ശ്യാമ പ്രസാദ്മുഖർജി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഒരു ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മോക്കാ വിമാനത്താവളത്തിനും തുവാമിൽ ഒരു ഇലക്ട്രോണിക് സിറ്റിക്കും തറക്കല്ലിടുന്നതിനോടനുബന്ധിച്ചുള്ള ശിലാഫലകം അനാവരണം ചെയ്തു .

കടലിലെ മൈനുകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള ബോട്ടുകൾ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യത്തിന്റെയും , തീരസംരക്ഷണ സേനയുടെ അഞ്ച് ആഴക്കടൽ പട്രോൾ ബോട്ടുകളുടെ നിർമ്മാണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

തദവസരത്തിൽ സംസാരിക്കവെ, ഏതാനും ആഴ്ചകൾക്ക് മുൻപ് ഗോവയിൽ ബ്രിക്സ് ഉച്ചകോടി വിജയകരമായി നടത്താൻ സഹായിച്ച ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ഗോവ കൈവരിച്ച പുരോഗതിക്കു പ്രധാനമന്ത്രി സംസ്ഥാനത്തെ പ്രകീർത്തിച്ചു.

വിമാനത്താവള പദ്ധതിയെ കുറിച് പരാമർശിക്കവെ , മുൻ പ്രധാനമന്ത്റി ശ്രീ. അടൽ ബിഹാരി വാജ്പേയ് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗോവയ്ക്ക് പ്രയോജനം ചെയ്യുമെന്നും , വിനോദസഞ്ചാരത്തെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് സിറ്റി പദ്ധതിയെ കുറിച്ച് പരാമർശിക്കവെ , ഡിജിറ്റൽ പരിശീലനം ലഭിച്ച , ആധുനികവും യുവത്വമുള്ളതുമായ ഗോവ ഇന്ന് രൂപപെടുകയാണെന്നും , ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള കരുത്തു് അതിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

500 ,1000 രൂപ നോട്ടുകൾ റദ്ദാക്കാനുള്ള കേന്ദ്ര ഗവർന്മെന്റിന്റെ തീരുമാനത്തെ കുറിച്ച് സംസാരിക്കവെ, നവംബർ 8 ന് ഇന്ത്യയിൽ നിരവധി പേർ സമാധാനമായി ഉറങ്ങിയെങ്കിലും , ചിലർക്ക് ഇപ്പോഴും ഉറക്കമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണത്തെ നേരിടുന്നതിന് ഇന്ത്യയിലെ സത്യസന്ധരായ ജനങ്ങളെ സഹായിക്കാൻ വേണ്ടിയാണ് കേന്ദ്ര ഗവൺമെന്റ് സുപ്രധാനമായ നടപടി കൈക്കൊണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കറൻസി റദ്ദാക്കൽ പ്രക്രിയ വിജയമാക്കൻ യത്നിക്കുന്ന ഏവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. തനിക്കും വേദനയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ധാര്ഷ്ട്യം പി കാണിക്കാൻ വേണ്ടിയല്ല ഇത്തരം നടപടികൾ കൈക്കൊണതെന്നും അറിയിച്ചു. താനും ദാരിദ്ര്യം അറിഞ്ഞിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഞങ്ങളുടെ പ്രശ്നങ്ങൾ താൻ മനസ്സിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി.

2014 ൽ ജനങ്ങൾ വോട്ട് ചെയ്തത് രാജ്യത്തെ അഴിമതിയിൽ നിന്ന് രക്ഷിക്കാനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കള്ളപ്പണം തടയാൻ ഗവൺമെന്റ് കൈക്കൊണ്ട നിരവധി നടപടികളും പ്രധാനമന്ത്രി വിശദീകരിച്ചു.

ഇന്ത്യയിൽ നിന്നും പണം കൊള്ളയടിച്ചു് വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണ്ടേത് നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉയർന്ന പദവിയിലിരിക്കാൻ വേണ്ടിയല്ല താൻ ജനിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, തൻറെ എല്ലാം, വീടും കുടുംബവുമൊക്കെ ഉപേക്ഷിച്ചത് രാജ്യത്തെ സേവിക്കാനാണെന്നു കൂട്ടിച്ചേർത്തു.

***