Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി സംസാരിച്ചു. “ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു. സെമികണ്ടക്ടറുകൾ, മെഗാ വാട്ടർ പ്രോജക്ടുകൾ, ഗ്രീൻ ഹൈഡ്രജൻ, പ്രതിഭകളുടെ വിന്യാസം തുടങ്ങിയ മേഖലകളിലെ ഞങ്ങളുടെ പങ്കാളിത്തത്തിന്റെ സാധ്യതകൾ എടുത്തുകാണിച്ചു”, ശ്രീ മോദി പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ആവർത്തിച്ചു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

“നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി ഇന്ന് ആശയവിനിമയം നടത്തിയതിൽ സന്തോഷം. ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു.

സെമികണ്ടക്ടറുകൾ, മെഗാ വാട്ടർ പ്രോജക്ടുകൾ, ഗ്രീൻ ഹൈഡ്രജൻ, പ്രതിഭകളുടെ വിന്യാസംതുടങ്ങിയ മേഖലകളിലെ ഞങ്ങളുടെ പങ്കാളിത്തത്തിന്റെ സാധ്യതകൾ എടുത്തുകാണിച്ചു.

പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും മേഖലയിലെ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.”

***

NK