Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമനുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ലോയിലെ രാജകൊട്ടാരത്തിൽ നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമനുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിലെ ജനങ്ങളുടെ ആശംസകളും നല്ല നാളേയ്ക്കായുള്ള പ്രാർഥനകളും പ്രധാനമന്ത്രി അറിയിച്ചു. നോർവേയുടെ പ്രകൃതിഭംഗിയെ അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യം, നിയമവാഴ്ച, ജനകേന്ദ്രീകൃതഭരണം എന്നീ പൊതുമൂല്യങ്ങളിൽ അധിഷ്ഠിതമായ, ഇന്ത്യയും നോർവേയും തമ്മിലുള്ള, ദീർഘകാല സൗഹൃദം കൂടുതൽ കരുത്താർജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യൻ-നോർവീജിയൻ കമ്പനികൾ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളെക്കുറിച്ചു പ്രധാനമന്ത്രി മോദിയും ഹെറാൾഡ് അഞ്ചാമൻ രാജാവും ചർച്ച ചെയ്തു.

കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി മോദിയോടുള്ള ആദരസൂചകമായി രാജാവ് വിരുന്നൊരുക്കി.

ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി രാജാവിനു നന്ദി രേഖപ്പെടുത്തി.

SK