പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2015 സെപ്റ്റംബര് 23ന് വൈകുന്നരം ന്യൂയോര്ക്ക് നഗരത്തിലെത്തി. സെപ്റ്റംബര് 24ന് ന്യൂയോര്ക്ക് നഗരത്തില് വിവിധ കമ്പനി മേധാവികളുമൊത്തുള്ള കൂടിക്കാഴ്ചയില് ഇന്ത്യയിലെ വ്യത്യസ്ത നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം അവരെ ധരിപ്പിക്കും. ജെ.പി.മോര്ഗന്, ബ്ലഡ്സ്റ്റോണ് തുടങ്ങിയ ധനകാര്യ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമേരിക്കയിലെ മറ്റ് പ്രമുഖ സി.ഇ.ഒ മാരുമായും ആശയവിനിമയം നടത്തും. ടൈം മാസിക, ഫോര്ച്യൂ എന്നിവയുമായി ചേര്ന്ന്
കേന്ദ്ര വ്യവസായനയ പ്രോത്സാഹന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ലോക്കഹീഡ് മാര്ട്ടിന്, ബോയിങ്ങ്, മാസ്റ്റര് കാര്ഡ് തുടങ്ങിയ കമ്പനികളുടെ മേധാവികള് ഈ യോഗത്തില് സംബന്ധിക്കും. മാധ്യമം, സാങ്കേതിക വിദ്യ, വാര്ത്താ വിനിമയം തുടങ്ങിയ മേഖലകള് കേന്ദ്രീകരിച്ചാവും ചര്ച്ചകള്. ഗയാന പ്രസിഡന്റ് ശ്രീ. ഡാവിഡ് എ. ഗ്രാംഗറുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്ച്ച നടത്തും.