Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മിര്‍സാപ്പൂരില്‍, ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പ്രധാനമന്ത്രി മിര്‍സാപ്പൂരില്‍, ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പ്രധാനമന്ത്രി മിര്‍സാപ്പൂരില്‍, ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പ്രധാനമന്ത്രി മിര്‍സാപ്പൂരില്‍, ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു


മിര്‍സാപ്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ ജലസേചനത്തിനു വളരെയധികം ഉപയോഗപ്രദമാകുന്നതിനൊപ്പം ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂര്‍, അലഹബാദ് ജില്ലകളിലെ കര്‍ഷകര്‍ക്കു വളരെയധികം ഗുണകരമാണ്.

മിര്‍സാപ്പൂര്‍ മെഡിക്കല്‍ കോളജിനു ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാനത്തെ നൂറ് ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

മിര്‍സാപ്പൂരിനെയും വാരണാസിയെയും ബന്ധിപ്പിക്കുന്ന, ഗംഗാനദിക്കു കുറുകെയുള്ള ചുനാര്‍ ബാലുഘട്ടിലെ പാലം പ്രധാനമന്ത്രി തുറന്നുകൊടുത്തു.
മിര്‍സാപ്പൂര്‍ പ്രദേശത്തിന് അനന്ത സാധ്യതകളുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനൊപ്പം ഇതിനുമുമ്പ് മിര്‍സാപ്പൂരിലെത്തിയ സംഭവം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലേറെയായി താന്‍ ഉദ്ഘാടനം ചെയ്തതോ തറക്കല്ലിട്ടതോ ആയ പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പേ ആവിഷ്‌കരിച്ച ബനസാഗര്‍ പദ്ധതിക്ക് 1978ല്‍ തറക്കല്ലിട്ടെങ്കിലും ഇതുവരെ നിര്‍മാണം അകാരണമായി വൈകിക്കുകയായിരുന്നു എന്നു പ്രധാനമന്ത്രി ആരോപിച്ചു. 2014നു ശേഷം ഈ പദ്ധതിയെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തുകയും പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.

കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ കാര്യങ്ങള്‍ വിശദീകരിക്കവേ, ഖാരിഫ് വിളകളുടെ തറവില വര്‍ധിപ്പിച്ച കാര്യം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചത് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ആരോഗ്യസംരക്ഷണച്ചെലവ് ദരിദ്രര്‍ക്കു താങ്ങാവുന്ന നിലയിലേക്കു താഴ്ത്തിക്കൊണ്ടുവരാന്‍ നടത്തിയ നടപടികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭാരത് ദൗത്യം രോഗനിയന്ത്രണത്തിനു സഹായകമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് ഉടന്‍ തുടക്കമിടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന മറ്റു ക്ഷേമപദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.