Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നു


നവവത്സര പിറവി ആഘോഷിക്കുന്ന രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുതുവര്‍ഷാശംസകള്‍ നേര്‍ന്നു. ഏവര്‍ക്കും നവവത്സരം സമാധാനവും, സന്തോഷവും, സമൃദ്ധിയും നല്‍കട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ആശംസിച്ചു.

”രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ പുതുവത്സര പിറവി ആഘോഷിക്കുകയാണ്. ഏവര്‍ക്കും പുതുവത്സര ആശംസകള്‍. നവവത്സരം സമാധാനവും, സന്തോഷവും, സമൃദ്ധിയും നല്‍കുന്നതാകട്ടെ.

മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്‍മാര്‍ക്ക് സജീബു ചൈറോബാ ആശംസകള്‍ നേരുന്നു. ഉത്സാഹഭരിതവും ശ്രുതിമധുരവുമായ ഒരു വര്‍ഷമായിരിക്കട്ടെ വരാന്‍ പോകുന്നത്.

നവ്‌റേഹിന്റെ മംഗളകരമായ വേളയില്‍ ഏവര്‍ക്കും എന്റെ ആശംസകള്‍. നല്ല ആരോഗ്യവും അനുകൂല സ്ഥിതിയും ഉള്ളതാകട്ടെ പുതുവര്‍ഷം.

ഉഗാദി ആഘോഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍. വരും വര്‍ഷം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുകയും, ചുറ്റുപാടുകള്‍ സന്തോഷം നിറഞ്ഞവയുമാകട്ടെ.

സിന്ധി സമൂഹത്തിന് ചേഠീ ഛന്ദ് ആശംസകള്‍. വരും വര്‍ഷം സന്തോഷകരവും അവിസ്മരണീയവുമാക്കാന്‍ ഭഗവാന്‍ ജുലേലാല്‍ നമ്മെ അനുഗ്രഹിക്കട്ടെ.

ഗുഡി പടുവയുടെ വിശേഷാവസരത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ആശംസകള്‍. വരും വര്‍ഷം സന്തോഷവും, നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളതാകട്ടെ,” പ്രധാനമന്ത്രി പറഞ്ഞു.