Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിച്ചു, ദിവ്യാംഗര്‍ക്ക് സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിക്കുകയും ദിവ്യാംഗ ഗുണഭോക്താക്കള്‍ക്കുള്ള സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുകയും ചെയ്തു.

രാജ്യത്തെ ദരിദ്രര്‍ക്കായി കേന്ദ്ര ഗവണ്‍മെന്റിനെ പൂര്‍ണമായും സമര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതം മെച്ചപ്പെടുത്താനായി സാങ്കേതികവിദ്യയും പുതുയമയും ഉുപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കേന്ദ്രമന്ത്രി ഡോ. തവാര്‍ ചന്ദ് ഗെഹ്‌ലോട്ടിനെയും സംഘത്തെയും അഭിനന്ദിച്ച ശ്രീ. മോദി, ദിവ്യാംഗരായ സഹോദരീ സഹോദരന്മാരുടെ ക്ഷേമത്തിനായി ചരിത്രപരവും പ്രശംസനീയവുമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി.

2022ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തു ഭവനരഹിതര്‍ ഉണ്ടായിരിക്കില്ലെന്നും വീടുകളില്‍ എല്ലാ സൗകര്യവും യാഥാര്‍ഥ്യമാക്കിയിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.