Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാരണാസിയില്‍ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു; പൊതുയോഗത്തില്‍ പ്രസംഗിച്ചു

പ്രധാനമന്ത്രി വാരണാസിയില്‍ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു; പൊതുയോഗത്തില്‍ പ്രസംഗിച്ചു


വാരണാസിയില്‍ ഏതാനും വികസനപദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

765/400 കെ.വി. ജി.ഐ.എസ്. വാരണാസി വൈദ്യുതി സബ്‌സ്റ്റേഷന്റെ സമര്‍പ്പണം, വാരണാസി നഗര വാതക വിതരണ പദ്ധതിക്കു തറക്കല്ലിടല്‍, വാരണാസി തപാല്‍മേഖലയുടെ ഉദ്ഘാടനം, ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്‌സ് (ഒന്നാം ഘട്ടം) വികസന പദ്ധതി, അലഹബാദ്-വാരണാസി റെയില്‍പ്പാത നവീകരണത്തിനും പാത ഇരട്ടിപ്പിക്കലിനും തറക്കല്ലിടല്‍, രജതലാബ് റെയില്‍വേ സ്റ്റേഷനില്‍ വേഗത്തില്‍ നശിക്കാനിടയുള്ള വസ്തുക്കള്‍ നശിക്കാതെ സംഭരിക്കാവുന്ന സംഭരണകേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി, സുകന്യ സമൃദ്ധി യോജന ഗുണഭോക്താക്കള്‍ക്ക് ആശംസ നേരുകയും ഉജ്വല ഗുണഭോക്താക്കള്‍ക്കു പാചകവാതക കണക്ഷനുകള്‍ നല്‍കുകയും ചെയ്തു. അദ്ദേഹം വാരണാസി നഗരത്തിന്റെ സ്മാരകമായുള്ള തപാല്‍ സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തു.
പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേ സൈനികര്‍ക്കു ദീപാവലിസന്ദേശം അയക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു കേന്ദ്രഗവണ്‍മെന്റ് ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും കേവലം തറക്കല്ലിടുക മാത്രമല്ല, ആസൂത്രണം ചെയ്ത വിധം പൂര്‍ത്തിയാക്കി യഥാസമയം പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ യത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ ശരിയാംവിധം നടപ്പാക്കുകയും അതുവഴി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയുമാണു ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

പരിസ്ഥിതിസൗഹാര്‍ദപരമായ പദ്ധതികളെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാകേന്ദ്രമായി മാറുംവിധം ഇന്ത്യന്‍ റെയില്‍വേയെ വളര്‍ത്തിയെടുക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.