പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 18 ന് വാരാണസി സന്ദര്‍ശിക്കും.
നഗരത്തിലെത്തിയ ഉടനെ, പ്രധാനമന്ത്രി വാരാണസിയിലെ റിക്ഷാസംഘം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് 602 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരമുള്ള ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യും. 201 പെഡല്‍ റിക്ഷകളും, 101 ഇ-റിക്ഷകളും അദ്ദേഹം സമ്മാനിക്കും.
റിക്ഷാക്കാര്‍ക്കും, തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കുമായി 1000 സൗരോര്‍ജ്ജ റാന്തലുകള്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഗുണഭോക്താക്കളെ അഭിസംബോധനയും ചെയ്യും.
പിന്നീട് ഡി.ഐ.ഡബ്യൂ മൈതാനത്തു നടത്തുന്ന പൊതു സമ്മേളത്തില്‍ വച്ച് സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് അദ്ദേഹം തറക്കല്ലിടും. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ട്രോമാ കെയര്‍ സെന്ററും, രാംനഗര്‍ പോസ്റ്റ് ഓഫീസിലെ പാസഞ്ചര്‍ റിസര്‍വേഷന്‍ സൗകര്യവും പ്രധാനമന്ത്രി റിമോട്ട് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും.
Leaving for Varanasi, where I will attend various programmes. http://t.co/DeOs8nU6zH
— NarendraModi(@narendramodi) September 18, 2015