Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ച് ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ടെലിഫോൺ സംഭാഷണം നടത്തി.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിനു ക്യാനഡ പ്രധാനമന്ത്രിയെ ശ്രീ മോദി അഭിനന്ദിച്ചു. ഈ മാസം അവസാനം ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനു ശ്രീ മോദി നന്ദി പറഞ്ഞു.

ഇന്ത്യയിലെയും ക്യാനഡയിലെയും ജനങ്ങൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ ഇരുനേതാക്കളും അംഗീകരിക്കുകയും പരസ്പരബഹുമാനത്താലും പൊതുവായ താൽപ്പര്യങ്ങളാലും നയിക്കപ്പെടുന്ന നവോന്മേഷത്തോടെ ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.

ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നതായി പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“ക്യാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഫോൺ കോൾ ലഭിച്ചതിൽ സന്തോഷം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഈ മാസം അവസാനം ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനു നന്ദി പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്താൽ കൂട്ടിയിണക്കപ്പെട്ട ഊർജസ്വലമായ ജനാധിപത്യരാഷ്ട്രങ്ങൾ എന്ന നിലയിൽ, പരസ്പരബഹുമാനത്താലും പൊതുവായ താൽപ്പര്യങ്ങളാലും നയിക്കപ്പെടുന്ന നവോന്മേഷത്തോടെ ഇന്ത്യയും ക്യാനഡയും ഒരുമിച്ചുപ്രവർത്തിക്കും. ഉച്ചകോടിയിൽ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.”

*******

-NK-