Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി മൗറീഷ്യസ് പ്രധാനമന്ത്രി


മൗറീഷ്യസ് റിപ്പബ്ലിക് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രംഗൂലം ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.
 
2025 സെപ്റ്റംബറിൽ വാരാണസിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വികസന പങ്കാളിത്തം, ശേഷി വികസനം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വിപുലമായ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി.

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള മെച്ചപ്പെട്ട തന്ത്രപരമായ പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ കൂട്ടായ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.

ഇന്ത്യയുടെ വിഷൻ മഹാസാഗർ, അയൽരാജ്യം ആദ്യം എന്ന നയം, ഗ്ലോബൽ സൗത്തിനോടുള്ള പ്രതിബദ്ധത എന്നിവയ്ക്ക് അനുസൃതമായി മൗറീഷ്യസിന്റെ വികസന മുൻഗണനകൾക്കുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ച് വ്യക്തമാക്കി.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സുസ്ഥിരതയും എന്ന പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത് തുടരാൻ ഇരുനേതാക്കളും സമ്മതമറിയിച്ചു.

അടുത്തയാഴ്ച ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേയ്ക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.

****