പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹാട്ടിയിൽ ഏകദേശം ₹1,94,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഗുവാഹാട്ടിയിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, നഗരത്തിലെ ജനങ്ങൾക്കു ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പങ്കുചേർന്ന കർഷകരെയും തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന സഹോദരീസഹോദരന്മാരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. നവരാത്രിയുടെ തലേദിവസം കാമാഖ്യ മാതാവിന്റെ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “നവരാത്രി ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, കാമാഖ്യ മാതാവിന്റെ ഈ പുണ്യഭൂമിയിൽ നിങ്ങളുടെ ദർശനം ലഭിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരിക്കുന്നു” – ശ്രീ മോദി പറഞ്ഞു.
കാമാഖ്യ മാതാവിന്റെ അനുഗ്രഹത്താൽ ₹19,500 കോടിയുടെ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഊർജമേഖലയിൽ അസമിനെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതികൾമുതൽ അസമിലേക്കു യാത്രചെയ്യുന്ന വ്യക്തികളുടെ സൗകര്യം വർധിപ്പിക്കുന്ന ജോലികൾവരെ വിപുലമായ പദ്ധതികളാണ് അസമിനു ലഭിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ കർഷകർക്കും അസമിലെ തേയിലത്തോട്ടം തൊഴിലാളികൾക്കും ഇതു സുപ്രധാനമായ ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. പിഎം കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരം ₹18,000 കോടിയിലധികം രാജ്യത്തെ കോടിക്കണക്കിന് അന്നദാതാക്കളുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറിയതായി ശ്രീ മോദി സദസ്സിനെ അറിയിച്ചു. അസമിലെ തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട നിരവധി കുടുംബങ്ങൾക്കു ഭൂമി പട്ടയങ്ങൾ വിതരണംചെയ്ത കാര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “അസമിലെ ജനങ്ങൾക്കും ഇവിടത്തെ എല്ലാ കുടുംബങ്ങൾക്കും രാജ്യത്തുടനീളമുള്ള കർഷകർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു” – ശ്രീ മോദി പറഞ്ഞു.
കാമാഖ്യ മാതാവിന്റെ ഈ പുണ്യഭൂമിയിൽ നടക്കുന്ന ഈ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ ബന്ധപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിഎം കിസാൻ നിധി തുക അക്കൗണ്ടുകളിൽ എത്തിയെന്നു സ്ഥിരീകരിക്കുന്ന സന്ദേശങ്ങൾ കോടിക്കണക്കിനു കർഷകർക്ക് ഇതിനകം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി തികച്ചും അസാധാരണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2014-നു മുമ്പു ഭൂരിഭാഗം കർഷക സഹോദരീസഹോദരന്മാർക്കും മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഉണ്ടായിരുന്നില്ലെന്നു ശ്രീ മോദി അനുസ്മരിച്ചു. ഇതുവരെ ഇത്തരത്തിലുള്ള കോടിക്കണക്കിനു കർഷകരുടെ അക്കൗണ്ടുകളിലേക്ക് ₹4.25 ലക്ഷം കോടിയിലധികം നിക്ഷേപിച്ചതായി അദ്ദേഹം സദസ്സിനെ അറിയിച്ചു. അസമിൽ മാത്രം ഏകദേശം 19 ലക്ഷം കർഷകർക്ക് ഇതുവരെ ഏകദേശം ₹8,000 കോടി ലഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ലോകത്തിലെ വികസിത രാജ്യങ്ങൾക്കുപോലും എത്തിപ്പിടിക്കാനാവാത്ത ഒന്നാണിത്; ഒറ്റ ക്ലിക്കിലൂടെ പണം നേരിട്ടു കോടിക്കണക്കിനു കർഷകരിലേക്ക് എത്തുന്നു” – ശ്രീ മോദി പറഞ്ഞു.
“ഇന്ന്, സമ്മാൻ നിധി പദ്ധതി രാജ്യത്തെ ചെറുകിട കർഷകർക്കു സാമൂഹ്യ സുരക്ഷാമാർഗമായി മാറിയിരിക്കുന്നു” – ശ്രീ മോദി അഭിപ്രായപ്പെട്ടു. നിലവിലെ ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം കർഷകരുടെ ക്ഷേമത്തേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്നു പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ കർഷകർക്ക് MSP ഇനത്തിൽ ₹20 ലക്ഷം കോടിയിലധികം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 11 വർഷത്തിനിടെ നിലവിലെ ഗവണ്മെന്റ് രാജ്യത്തെ കർഷകർക്കുചുറ്റും കരുത്തുറ്റ സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. MSP, കുറഞ്ഞ പലിശയ്ക്കുള്ള വായ്പകൾ, വിള ഇൻഷുറൻസ്, പിഎം കിസാൻ സമ്മാൻ നിധി ഇവയിലേതുമാകട്ടെ, ഈ പദ്ധതികളെല്ലാം കർഷകർക്കു വലിയ പിന്തുണയായി മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ കൃഷിയെയും കർഷകരെയും ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഗവണ്മെന്റ് ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാഹചര്യങ്ങളും പിന്നാലെ വന്ന യുദ്ധങ്ങളും അന്താരാഷ്ട്ര വിപണിയിൽ വളം വില പലമടങ്ങു വർധിപ്പിച്ചതായും വിദേശവിപണികളിൽനിന്നു വളം സംഭരിക്കുന്നത് അത്യന്തം ദുഷ്കരമായതായും ശ്രീ മോദി പറഞ്ഞു. ഈ പ്രതിസന്ധിയിൽനിന്നു കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര ഗവണ്മെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ₹3,000 വില വരുന്ന ഒരു ചാക്ക് യൂറിയ ഇന്ത്യൻ കർഷകർക്കു വെറും ₹300-നാണ് ഗവണ്മെന്റ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ആഗോളതലത്തിലെ വളം വിലവർധനയുടെ ഭാരം നമ്മുടെ കർഷകരുടെ മേൽ വീഴാതിരിക്കാൻ ഗവണ്മെന്റ് സ്വന്തം ഖജനാവിൽനിന്ന് ₹12 ലക്ഷം കോടിയിലധികം ചെലവഴിച്ചു” – ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ ദശാബ്ദത്തിൽ നിലവിലെ ഗവണ്മെന്റ് സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ബൃഹത്തായ സംരംഭത്തിനു തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ബാഹ്യമായ പ്രതിസന്ധികളിൽനിന്നു കൃഷിയെ സംരക്ഷിക്കുന്നതിനായി സ്വയംപര്യാപ്തത പ്രോത്സാഹിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന യുദ്ധങ്ങളോ വിതരണശൃംഖലകളിലെ തടസ്സങ്ങളോ ഇന്ത്യൻ കർഷകർക്ക് പലപ്പോഴും ദുരിതം സൃഷ്ടിക്കാറുണ്ടായിരുന്നതായി പ്രധാനമന്ത്രി നിരീക്ഷിച്ചു; ചിലപ്പോൾ വളങ്ങൾക്കു വില കൂടുകയും മറ്റു ചിലപ്പോൾ ഡീസലിന്റെയും ഊർജത്തിന്റെയും വില കുതിച്ചുയരുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുക, കർഷകർക്കു പുതിയ ജലസേചന രീതികൾ ലഭ്യമാക്കുക, അതിലൂടെ കൃഷിക്കു ഗുണമുണ്ടാകുമെന്ന് ഉറപ്പാക്കുക എന്നിവയാണു ഗവണ്മെന്റിന്റെ കാഴ്ചപ്പാടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തോടെ ഗവണ്മെന്റ് ‘ഓരോ തുള്ളിയിലും കൂടുതൽ വിള’ എന്ന നയം സ്വീകരിക്കുകയും ഡ്രിപ്പ്, സ്പ്രിംഗ്ലർ സംവിധാനങ്ങൾ പോലുള്ള കണികാജലസേചന സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ഇതു ജലസേചനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷിച്ചെലവു കുറയ്ക്കാനും സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഡീസലിനായുള്ള കർഷകരുടെ ചെലവു കുറയ്ക്കുന്നതിനായി കൃഷിയിടങ്ങളെ സൗരോർജ പമ്പുകളുമായി ബന്ധിപ്പിക്കാൻ ഗവണ്മെന്റ് ഇപ്പോൾ പ്രവർത്തിച്ചുവരികയാണെന്നു ശ്രീ മോദി അറിയിച്ചു. കേന്ദ്രം ആവിഷ്കരിച്ച ‘കുസുമം’ പദ്ധതി കൃത്യമായി ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നു പ്രധാനമന്ത്രി പരാമർശിച്ചു. “ഇന്നു പല കർഷകരും സൗരോർജ പമ്പുകളിലൂടെ ജലസേചനം നടത്തുന്നുവെന്നു മാത്രമല്ല, അതിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിച്ചു പണം സമ്പാദിക്കുകയും ചെയ്യുന്നു” – ശ്രീ മോദി പറഞ്ഞു.
കർഷകർ വളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനായി ഗവണ്മെന്റ് നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് വളം ഫാക്ടറികൾ പുനരുജ്ജീവിപ്പിച്ചതായും കർഷകരെ നാനോ യൂറിയയുമായി ബന്ധിപ്പിക്കുന്നതിനു നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ ഗുണഫലങ്ങൾ ഇന്നു രാജ്യത്തെ കർഷകർക്കു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ കർഷകരെ പ്രകൃതിസൗഹൃദ കൃഷിരീതികൾ സ്വീകരിക്കാൻ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണെന്നു ശ്രീ മോദി തുടർന്നു പറഞ്ഞു. “കർഷകർ വലിയ തോതിൽ പ്രകൃതിസൗഹൃദ കൃഷി സ്വീകരിക്കുമ്പോൾ മണ്ണു സുരക്ഷിതമായിരിക്കുകയും നമ്മുടെ അന്നദാതാക്കൾ ആഗോള പ്രതിസന്ധികളിൽനിന്നു സംരക്ഷിക്കപ്പെടുകയും ചെയ്യും” – ശ്രീ മോദി പറഞ്ഞു.
കർഷകർക്കായി ഗവണ്മെന്റ് അശ്രാന്തമായി പരിശ്രമിക്കുകയാണെന്നും രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇന്ത്യയിലെ എണ്ണശുദ്ധീകരണശാലകളുടെ വികസനത്തിനും സംസ്കരണശേഷി വർധിപ്പിക്കുന്നതിനുമായി നിലവിലെ ഗവണ്മെന്റ് പ്രവർത്തിച്ചിട്ടുണ്ടെന്നു ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യക്ക് ഇന്നു സ്വന്തം ഊർജ ആവശ്യങ്ങൾ മാത്രമല്ല, ലോകത്തിന്റെ ഊർജ ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസമിലെ എണ്ണശുദ്ധീകരണശാലകളും വിപുലീകരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അസമിലുടനീളവും വടക്കുകിഴക്കൻ മേഖലയിലാകെയും വാതക പൈപ്പ്‌ലൈൻ അടിസ്ഥാനസൗകര്യ വികസനത്തിൽ അഭൂതപൂർവമായ നിക്ഷേപമാണു നടത്തുന്നതെന്നു ശ്രീ മോദി സൂചിപ്പിച്ചു. നുമാലീഗഢ്-സിലീഗുരി പൈപ്പ്‌ലൈന്റെ നവീകരണം പൂർത്തിയായതായും അസമിലെ ഗോലാഘട്ടിൽ ലോകത്തിലെ ആദ്യ രണ്ടാം തലമുറ ബയോ-എഥനോൾ നിലയം സ്ഥാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. “ഈ പദ്ധതികളെല്ലാം ഈ മേഖലയ്ക്കാകെ മുഴുവനായി വലിയ ഗുണങ്ങളേകും,” – ശ്രീ മോദി പറഞ്ഞു.
റെയിൽവേ വിദേശ വിഭവങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി ലഘൂകരിക്കുന്നതിനും കഴിഞ്ഞ ദശാബ്ദത്തിൽ ഗണ്യമായ പ്രവർത്തനങ്ങൾ നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ റെയിൽശൃംഖല ഇന്ന് ഏതാണ്ടു പൂർണമായും വൈദ്യുതപാതകളാൽ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടെന്നും 100 ശതമാനം വൈദ്യുതവൽക്കരണം എന്ന ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “റെയിൽവേ വൈദ്യുതവൽക്കരണത്തിലൂടെ രാജ്യം പ്രതിവർഷം ഏകദേശം 175 കോടി ലിറ്റർ ഡീസൽ ലാഭിക്കുന്നു; അസമിലെ റെയിൽശൃംഖലയും അതിവേഗം വൈദ്യുതവൽക്കരിക്കുകയാണ്” – ശ്രീ മോദി പറഞ്ഞു.
രാജ്യത്തിന്റെ പുനരുൽപ്പാദക ഊർജ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിൽ അസം നിർണായക പങ്കു വഹിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോവർ കോപിലി ജലവൈദ്യുതപദ്ധതി അസമിനു മാത്രമല്ല, വടക്കുകിഴക്കൻ മേഖലയ്ക്കാകെ ഗുണകരമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ആയിരക്കണക്കിനു കോടി രൂപയുടെ ഈ പദ്ധതികൾ അസമിലെ യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് ഊർജം പകരുകയും ചെയ്യും” – ശ്രീ മോദി പറഞ്ഞു.
നിലവിലെ ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ അടയാളം അതിന്റെ സംവേദനക്ഷമതയിലും സദ്‌ഭരണത്തിലുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും ഓരോ പ്രദേശത്തിന്റെയും വികസനത്തിനാണു ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതേ മനോഭാവത്തോടെയാണ് അസമിലെ തേയിലത്തോട്ടം തൊഴിലാളികൾക്കായി ഇന്നു പ്രധാന നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കഠിനാധ്വാനമാണ് അസമിന്റെ ആഗോള സ്വത്വം ശക്തിപ്പെടുത്തിയതെന്നും അവർ ഉൽപ്പാദിപ്പിക്കുന്ന തേയിലയുടെ സുഗന്ധം ലോകമെമ്പാടും ഇന്ത്യയുടെ അടയാളമായി മാറിയെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്നു നിലവിലെ ഗവണ്മെന്റ് ഈ തൊഴിലാളികൾക്ക് ആദരവും സഹായവും നൽകിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്കായി പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമയെയും അദ്ദേഹത്തിന്റെ സംഘത്തെയാകെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ചരിത്രപരമായ അനീതിക്ക് അന്ത്യം കുറിക്കാൻ അസം ഗവണ്മെന്റ് ഇപ്പോൾ പ്രവർത്തിച്ചുവരികയാണെന്നും ഈ കുടുംബങ്ങൾക്കു സ്വന്തമായി ഭൂമി ലഭിക്കുന്നുണ്ടെന്നും അവർക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. തേയിലത്തോട്ടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് ഈ നടപടിയിലൂടെ വലിയ ഗുണം ലഭിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. തേയിലത്തോട്ടം തൊഴിലാളികളുടെ കുട്ടികൾ നന്നായി പഠിക്കുകയും ജീവിതത്തിൽ പുരോഗതി കൈവരിക്കുകയും ചെയ്യണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലവിലെ ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രശസ്തമായ നിമാതി ഘാട്ടിലും ബിശ്വനാഥ് ഘാട്ടിലും ആധുനിക ക്രൂസ് ടെർമിനലുകൾ നിർമിക്കുന്ന പ്രവൃത്തിക്ക് ഇന്നു തുടക്കമായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് അടിസ്ഥാനസൗകര്യ പദ്ധതി മാത്രമല്ല, അസമിലെ വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ ദിശാബോധം നൽകുന്ന നടപടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് വിനോദസഞ്ചാരത്തെ വെറും കാഴ്ചകാണലായി മാത്രം പരിമിതപ്പെടുത്തിയിട്ടില്ലെന്നും മറിച്ച് തൊഴിലിനും വികസനത്തിനുമുള്ള വലിയ അവസരമായാണു കാണുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ കാഴ്ചപ്പാടോടെ ബ്രഹ്മപുത്ര നദിയിലെ ജല വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കുകയാണെന്നു പ്രധാനമന്ത്രി കുറിച്ചു. ക്രൂസ് ടെർമിനലുകൾ നിർമിക്കുന്നതോടെ ബ്രഹ്മപുത്രയിലെ ക്രൂസ് സർവീസുകൾ കൂടുതൽ മുന്നേറുമെന്നും ഇന്ത്യയിൽനിന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് അസമിലെത്തുന്നതു കൂടുതൽ എളുപ്പമാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ക്രൂസ് വിനോദസഞ്ചാരം വളരുന്നതോടെ പ്രാദേശിക യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും കരകൗശല തൊഴിലാളികൾക്കും കലാകാരന്മാർക്കും പുതിയ വിപണികൾ കണ്ടെത്താനാകുമെന്നും ശ്രീ മോദി പറഞ്ഞു. കൂടാതെ ചെറിയ കടയുടമകൾ, ബോട്ട് തൊഴിലാളികൾ, ഹോട്ടൽ-ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവരുടെ വരുമാനവും വർധിക്കും. “അസമിലെ വിനോദസഞ്ചാരം ഇപ്പോൾ വെറും യാത്രകളിലും കാഴ്ചകളിലും മാത്രം ഒതുങ്ങുന്നില്ല; അതു പ്രാദേശിക വികസനത്തിന്റെയും ജനങ്ങളുടെ അഭിവൃദ്ധിയുടെയും പുതിയ ചാലകശക്തിയായി മാറുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു.
അസമും നമ്മുടെ വടക്കുകിഴക്കൻ മേഖലയുടെ അഷ്ടലക്ഷ്മിയും ഇന്ത്യയുടെ പുതിയ ഭാവിക്കു മാതൃകയായി മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അസമിന്റെ പുരോഗതി വടക്കുകിഴക്കൻ മേഖലയ്ക്കാകെ പുതിയ വേഗത നൽകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “അസം രാജ്യത്തെ മാതൃകാ സംസ്ഥാനമായി മാറുന്നതിന്, വികസിത അസമിനായി നാം ഒത്തൊരുമിച്ചു പ്രവർത്തിക്കണം” – ഓരോ യുവാവിനോടും ഓരോ കുടുംബത്തോടും ശ്രീ മോദി ആഹ്വാനം ചെയ്തു.
കൃഷിയെ പുതിയ സാങ്കേതികവിദ്യയുമായും കർഷകരെ പുതിയ ജലസേചന രീതികളുമായും ബന്ധിപ്പിക്കുക, വിളകൾക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഗവണ്മെന്റിന്റെ കാഴ്ചപ്പാടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഉദ്ദേശ്യത്തോടെ ഗവണ്മെന്റ് ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ നയം സ്വീകരിക്കുകയും തുള്ളിനന, സ്പ്രിംക്ലർ സംവിധാനങ്ങൾ തുടങ്ങിയ സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജലസേചനം മെച്ചപ്പെടുത്തുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും സഹായിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കർഷകരുടെ ഡീസൽ ചെലവ് കുറയ്ക്കുന്നതിനായി കൃഷിത്തോട്ടങ്ങളെ സൗരോർജ്ജ പമ്പുകളുമായി ബന്ധിപ്പിക്കാൻ ഗവണ്മെന്റ് ഇപ്പോൾ പ്രവർത്തിക്കുകയാണ്. കേന്ദ്രം ആവിഷ്കരിച്ച കുസും യോജന ഈ ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. “ഇന്ന് പല കർഷകരും സൗരോർജ്ജ പമ്പുകളിലൂടെ ജലസേചനം നടത്തുക മാത്രമല്ല, വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നു,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
രാസവളങ്ങളെയും കീടനാശിനികളെയും കർഷകർ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഗവൺമെന്റ് നിരന്തര ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവൺമെന്റ് വളം ഫാക്ടറികൾ പുനരുജ്ജീവിപ്പിച്ചതായും കർഷകരെ സൂക്ഷ്മ യൂറിയയുമായി ബന്ധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഇന്ന് രാജ്യത്തെ കർഷകർ അതിന്റെ ഗുണങ്ങൾ അനുഭവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാഭാവിക കൃഷി സ്വീകരിക്കാൻ നിലവിലെ ഗവൺമെന്റ് കർഷകരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “കർഷകർ വലിയ തോതിൽ സ്വാഭാവിക കൃഷി അവലംബിക്കുമ്പോൾ, മണ്ണ് സുരക്ഷിതമായിരിക്കുകയും നമ്മുടെ അന്നദാതാക്കൾ ആഗോള പ്രതിസന്ധികളിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്യും,” ശ്രീ മോദി എടുത്തുപറഞ്ഞു.
നിലവിലെ ഗവൺമെന്റ് കർഷകർക്കായി അക്ഷീണം പരിശ്രമിക്കുകയും രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശുദ്ധീകരണശാലകളുടെ വികസനത്തിനും ശുദ്ധീകരണ ശേഷി വർദ്ധിപ്പിക്കുന്നതിനും നിലവിലെ ഗവൺമെന്റ് ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ ഇന്ന് സ്വന്തം ഊർജ്ജ ആവശ്യങ്ങൾ മാത്രമല്ല, ലോകത്തിന്റെ ഊർജ്ജ ആവശ്യങ്ങളും നിറവേറ്റാൻ ശേഷിയുള്ള രാജ്യമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കഴിഞ്ഞ വർഷങ്ങളിൽ അസ്സമിലെ റിഫൈനറികളും വിപുലീകരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അസ്സമിലുടനീളവും വടക്കുകിഴക്കൻ മേഖലയിലാകെയും ഗ്യാസ് പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങളിൽ അഭൂതപൂർവമായ നിക്ഷേപമാണ് നടക്കുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. നുമാലിഗഡ്-സിലിഗുരി പൈപ്പ്‌ലൈനിന്റെ നവീകരണം പൂർത്തിയായതായും അസ്സമിലെ ഗൊലഘട്ടിൽ ലോകത്തിലെ ആദ്യത്തെ രണ്ടാം തലമുറ ബയോ എഥനോൾ പ്ലാന്റ് സ്ഥാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. “ഇത്തരം പദ്ധതികളെല്ലാം ഈ ഈ മേഖലയ്ക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും,” ശ്രീ മോദി എടുത്തുപറഞ്ഞു.
വിദേശ വിഭവങ്ങളിലെ ആശ്രിതത്വം കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനുമായി കഴിഞ്ഞ ദശകത്തിൽ റെയിൽവേയിൽ ഗണ്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തെ മിക്കവാറും എല്ലാ റെയിൽ ശൃംഖലകളും വൈദ്യുത പാതകളിലൂടെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും 100 ശതമാനം വൈദ്യുതീകരണം എന്ന ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “റെയിൽവേ വൈദ്യുതീകരണത്തിലൂടെ രാജ്യത്ത് ഏകദേശം 1.75 ബില്യൺ ലിറ്റർ ഡീസൽ ലാഭമുണ്ടാകുന്നു, അസ്സമിലെ റെയിൽവേ ശൃംഖലയും അതിവേഗം വൈദ്യുതീകരിക്കപ്പെടുന്നു ,” ശ്രീ മോദി പറഞ്ഞു.
രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ അസ്സം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോവർ കോപ്പിലി ജലവൈദ്യുത പദ്ധതി അസ്സമിന് മാത്രമല്ല, വടക്കുകിഴക്കൻ മേഖലയ്ക്കാകെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ആയിരക്കണക്കിന് കോടികളുടെ ഈ പദ്ധതികൾ അസ്സമിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു,” ശ്രീ മോദി പറഞ്ഞു.
നിലവിലെ ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ അടയാളം അതിന്റെ സംവേദനക്ഷമതയും സദ്ഭരണവുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ മേഖലകളുടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനാണ് ഗവൺമെന്റ് മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇതേ മനോഭാവത്തോടെയാണ് അസ്സമിലെ തേയിലത്തോട്ടം തൊഴിലാളികൾക്കായി ഇന്ന് വലിയൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ കഠിനാധ്വാനമാണ് അസ്സമിന്റെ ആഗോള സ്വത്വത്തെ ശക്തിപ്പെടുത്തിയതെന്നും അവർ ഉൽപ്പാദിപ്പിക്കുന്ന തേയിലയുടെ സുഗന്ധം ലോകമെമ്പാടും ഇന്ത്യയുടെ അടയാളമായി മാറിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ന് നിലവിലെ ഗവൺമെന്റ് ഈ തൊഴിലാളികൾക്ക് അന്തസ്സും പിന്തുണയും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്കായി പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയെയും അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ചരിത്രപരമായ അനീതി അവസാനിപ്പിക്കാനാണ് അസ്സം ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഈ കുടുംബങ്ങൾക്ക് ഇപ്പോൾ സ്വന്തമായി ഭൂമി ലഭിക്കുന്നുണ്ടെന്നും അവർക്ക് ഉറപ്പുള്ള വീടുകൾ ലഭിക്കാനുള്ള വഴി തെളിഞ്ഞുവെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. തേയിലത്തോട്ടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് ഈ സംരംഭം വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. തേയിലത്തോട്ടം തൊഴിലാളികളുടെ മക്കളും നന്നായി പഠിച്ച് ജീവിതത്തിൽ മുന്നേറണമെന്ന തന്റെ ആഗ്രഹം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു, ഇതിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലവിലെ ഗവൺമെന്റ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്തമായ നിമതി ഘട്ടിലും ബിശ്വനാഥ് ഘട്ടിലും ആധുനിക ക്രൂയിസ് ടെർമിനലുകൾ സ്ഥാപിക്കുന്ന ജോലികൾക്ക് ഇന്ന് മുതൽ തുടക്കംകുറിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതൊരു അടിസ്ഥാന സൗകര്യ പദ്ധതി മാത്രമല്ല, അസ്സമിലെ വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ ദിശാബോധം നൽകുന്ന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നിലവിലെ ഗവൺമെന്റ് വിനോദസഞ്ചാരത്തെ വെറും കാഴ്ചകൾ കാണുന്നതിൽ മാത്രം ഒതുക്കിനിർത്താതെ, തൊഴിലിനും വികസനത്തിനുമുള്ള വലിയൊരു അവസരമായാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ വീക്ഷണത്തോടെ ബ്രഹ്മപുത്ര നദിയിലെ ജല ടൂറിസത്തിന്റെ സാധ്യതകൾ വിപുലീകരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു . ക്രൂയിസ് ടെർമിനലുകൾ നിർമ്മിച്ചു കഴിഞ്ഞാൽ ബ്രഹ്മപുത്രയിലെ ക്രൂയിസ് പ്രവർത്തനങ്ങൾ കൂടുതൽ മുന്നേറുമെന്നും ഇന്ത്യയിൽ നിന്നും ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികൾക്ക് അസ്സമിലെത്തുന്നത് കൂടുതൽ എളുപ്പമാകുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ക്രൂയിസ് ടൂറിസം വളരുന്നതോടെ പ്രാദേശിക യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കരകൗശല തൊഴിലാളികൾക്കും ശിൽപികൾക്കും പുതിയ വിപണികൾ കണ്ടെത്താനാകുമെന്നും ചെറുകിട കടയുടമകൾ, കടത്തുകാർ, ഹോട്ടൽ, ട്രാൻസ്പോർട്ട് മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവരുടെ വരുമാനം വർദ്ധിക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. “അസ്സമിലെ വിനോദസഞ്ചാരം ഇനി വെറും യാത്രകളിലും കാഴ്ചകളിലും മാത്രം ഒതുങ്ങുന്നില്ല, അത് പ്രാദേശിക വികസനത്തിന്റെയും പൊതു അഭിവൃദ്ധിയുടെയും പുതിയ എഞ്ചിനായി മാറുകയാണ്,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചു പറഞ്ഞു.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയായ അഷ്ടലക്ഷ്മിയുടെ പുതിയ ഭാവിക്ക് അസ്സം ഇന്ന് ഒരു മാതൃകയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസ്സമിന്റെ പുരോഗതി വടക്കുകിഴക്കൻ മേഖലയ്ക്കാകെ പുതിയ ഉണർവ് നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വികസിത അസമിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം, അങ്ങനെ അസ്സം രാജ്യത്തെ മാതൃകാ സംസ്ഥാനമായി ഉയർന്നു വരട്ടെ.”ഓരോ യുവാക്കളോടും ഓരോ കുടുംബത്തോടും ശ്രീ മോദി അഭ്യർത്ഥിച്ചു.
A range of important welfare and infrastructure initiatives are being launched from Guwahati, which will boost Assam’s growth and benefit people across the state.
https://t.co/Bod2BIgvqY— Narendra Modi (@narendramodi) March 13, 2026
पीएम किसान सम्मान निधि योजना देश के छोटे किसानों के लिए, सामाजिक सुरक्षा का एक माध्यम बन गई है: PM @narendramodi in Guwahati
— PMO India (@PMOIndia) March 13, 2026
MSP हो, सस्ता ऋण हो, फसल बीमा हो, पीएम किसान सम्मान निधि हो… ये योजनाएं किसानों का बहुत बड़ा संबल बनी हैं।
इतना ही नहीं, हमने इस बात का ध्यान रखा है कि अंतरराष्ट्रीय स्तर पर संकट का असर खेती-किसानी पर ना पड़े: PM @narendramodi
— PMO India (@PMOIndia) March 13, 2026
असम, देश में रीन्यूएबल एनर्जी से जुड़े संकल्पों की सिद्धि में भी बड़ी भूमिका निभा रहा है।
लोअर कोपिली हाइड्रो पावर प्रोजेक्ट से असम सहित पूरे नॉर्थ ईस्ट को फायदा होगा: PM @narendramodi
— PMO India (@PMOIndia) March 13, 2026
देश के हर क्षेत्र, हर वर्ग का विकास हमारी प्राथमिकता है।
इसी भाव के साथ… आज असम के टी-गार्डन में काम करने वाले साथियों के लिए बहुत बड़ी पहल हुई है: PM @narendramodi
— PMO India (@PMOIndia) March 13, 2026
असम, आज हमारे नॉर्थ ईस्ट यानि अष्टलक्ष्मी के नए भविष्य का एक मॉडल बन रहा है।
यहां की प्रगति पूरे नॉर्थ ईस्ट को नई गति दे रही है: PM @narendramodi
— PMO India (@PMOIndia) March 13, 2026
***
A range of important welfare and infrastructure initiatives are being launched from Guwahati, which will boost Assam’s growth and benefit people across the state.
— Narendra Modi (@narendramodi) March 13, 2026
https://t.co/Bod2BIgvqY
पीएम किसान सम्मान निधि योजना देश के छोटे किसानों के लिए, सामाजिक सुरक्षा का एक माध्यम बन गई है: PM @narendramodi in Guwahati
— PMO India (@PMOIndia) March 13, 2026
MSP हो, सस्ता ऋण हो, फसल बीमा हो, पीएम किसान सम्मान निधि हो... ये योजनाएं किसानों का बहुत बड़ा संबल बनी हैं।
— PMO India (@PMOIndia) March 13, 2026
इतना ही नहीं, हमने इस बात का ध्यान रखा है कि अंतरराष्ट्रीय स्तर पर संकट का असर खेती-किसानी पर ना पड़े: PM @narendramodi
असम, देश में रीन्यूएबल एनर्जी से जुड़े संकल्पों की सिद्धि में भी बड़ी भूमिका निभा रहा है।
— PMO India (@PMOIndia) March 13, 2026
लोअर कोपिली हाइड्रो पावर प्रोजेक्ट से असम सहित पूरे नॉर्थ ईस्ट को फायदा होगा: PM @narendramodi
देश के हर क्षेत्र, हर वर्ग का विकास हमारी प्राथमिकता है।
— PMO India (@PMOIndia) March 13, 2026
इसी भाव के साथ... आज असम के टी-गार्डन में काम करने वाले साथियों के लिए बहुत बड़ी पहल हुई है: PM @narendramodi
असम, आज हमारे नॉर्थ ईस्ट यानि अष्टलक्ष्मी के नए भविष्य का एक मॉडल बन रहा है।
— PMO India (@PMOIndia) March 13, 2026
यहां की प्रगति पूरे नॉर्थ ईस्ट को नई गति दे रही है: PM @narendramodi