Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്‌ത മാധ്യമപ്രവർത്തക പായൽ മേത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.


പ്രശസ്‌ത മാധ്യമപ്രവർത്തക പായൽ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കഠിനാധ്വാനിയും, അർപ്പണബോധവുമുള്ള മാധ്യമപ്രവർത്തകയായിരുന്നു പായൽ മേത്തയെന്നും, സാധാരണ ജനങ്ങളുമായും, താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ ദേശീയ വിഷയങ്ങളെപ്പറ്റി ആഴത്തിലുള്ള ധാരണയോടെ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു.  “അവരുടെ ഊഷ്മളതയ്ക്കും ദയയ്ക്കും ചുറ്റുമുള്ളവരുമായി അവർ പങ്കിട്ട വ്യക്തിപരമായ ബന്ധത്തിനും അവർ എപ്പോഴും ഓർമ്മിക്കപ്പെടും,” ശ്രീ മോദി കൂട്ടിച്ചേർത്തു.

ശ്രീ മോദി ‘എക്‌സിൽ’ ഇപ്രകാരം കുറിച്ചു:

സാധാരണക്കാരും, താഴെത്തട്ടിലുള്ളവരുമായി അടുത്ത ബന്ധം പുലർത്തുകയും, ദേശീയ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്ത കഠിനാധ്വാനിയായ ഒരു മാധ്യമപ്രവർത്തകയായിരുന്നു പായൽ മേത്താജി. അവർ, ദേശീയ വിഷയങ്ങളിൽ ആഴത്തിലുള്ള ബോധ്യത്തോടെ തന്റെ റിപ്പോർട്ടുകൾ അവതരിപ്പിച്ചിരുന്നു.

തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം, അനേകം ആളുകളുടെ ജീവിതത്തിൽ സ്നേഹവും ആർദ്രതയും പകർന്ന വ്യക്തി എന്ന നിലയിലും അവർ എന്നും ഓർമ്മിക്കപ്പെടും. അവരുടെ അപ്രതീക്ഷിതവും അകാലത്തിലുള്ളതുമായ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്..

അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. ഈ വിഷമഘട്ടത്തിൽ അവർക്ക് കരുത്ത് ലഭിക്കട്ടെ. ഓം ശാന്തി.

 

-SK-