Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രൊഫ. സ്റ്റീഫന്‍ ഹോക്കിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. സ്റ്റീഫന്‍ ഹോക്കിങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘വിഖ്യാതനായ ശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്നു പ്രൊഫ. സ്റ്റീഫന്‍ ഹോക്കിങ്. അദ്ദേഹത്തിന്റെ മനക്കരുത്തും, നിര്‍ബന്ധബുദ്ധിയും ലോകമൊട്ടാകെയുള്ള ജനങ്ങളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്യാണം മനോവേദന ഉളവാക്കുന്നതാണ്. പ്രൊഫ. ഹോക്കിങിന്റെ കണ്ടുപിടുത്തങ്ങള്‍ നമ്മുടെ ലോകത്തെ കൂടുതല്‍ മികച്ച ഒരിടമാക്കി മാറ്റി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.