പിഎം ഇന്ത്യ
കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഫരാക്ക അണക്കെട്ട് പദ്ധതിയുടെ 14.86 ഹെക്ടര്‍ ഭൂമി ഉള്‍നാടന്‍ ജലപാത അതോറിട്ടിയ്ക്ക് കൈമാറുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
രണ്ട് കോടി 35 ലക്ഷത്തി എണ്‍പതിനായിരത്തി ഒരുനൂറ്റി അറുപത് രൂപയ്ക്കാണ് സ്ഥലം കൈമാറിയിട്ടുള്ളത്. ഫരാക്ക അണക്കെട്ടില്‍ നിലവിലുള്ള നാവിഗേഷണല്‍ ലോക്കിന് സമാന്തരമായി മറ്റൊന്ന് കൂടി നിര്‍മ്മിക്കുന്നതിനാണ് ഇത്. ഇതു വഴി ദേശീയ ജലപാത- ഒന്നിലൂടെയുള്ള യാനങ്ങളുടെ നീക്കം സുഗമമാക്കും.