പിഎം ഇന്ത്യ
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫിൻലൻഡ് റിപ്പബ്ലിക് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു.
ഈ സന്ദർശനം ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലേക്ക് പോവുകയാണെന്നും ഇന്ത്യൻ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കൂടാതെ മറ്റ് ഭരണനേതൃത്വങ്ങളെയും സന്ദർശിക്കുമെന്നും പ്രസിഡന്റ് സ്റ്റബ്ബ് നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചിരുന്നു. വ്യാപാര മേഖലയിലുൾപ്പെടെ ഫിൻലൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിൻലൻഡ് പ്രസിഡന്റിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു;
“ഇന്ത്യയിലേക്ക് സ്വാഗതം പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. താങ്കളുടെ സന്ദർശനം ഇന്ത്യ-ഫിൻലൻഡ് ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കും, ഞാൻ താങ്കളോട് പൂർണ്ണമായും യോജിക്കുന്നു. നാളത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായും റെയ്സീന ഡയലോഗ് 2026-ലെ താങ്കളുടെ മുഖ്യപ്രഭാഷണത്തിനായും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@alexstubb”
Welcome to India, President Alexander Stubb. I fully agree with you, your visit will take India-Finland relations to new heights. I eagerly look forward to our meeting tomorrow and to your keynote address at the Raisina Dialogue 2026. @alexstubb https://t.co/pJs0N3J9Mr
— Narendra Modi (@narendramodi) March 4, 2026
***
NK