Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി സംഭാഷണം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംഭാഷണം നടത്തി

പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുള്ള തങ്ങളുടെ പങ്കിട്ട ആശങ്കകൾ സംഭാഷണത്തിനിടെ ഇരു നേതാക്കളും ചർച്ച ചെയ്യുകയും, ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും തിരിച്ചുവരേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു

മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയും ഫ്രാൻസും ശ്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്  അടുത്ത ബന്ധം പുലർത്തുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“എന്റെ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഇന്ന് സംഭാഷണം നടത്തി. പശ്ചിമേഷ്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിലുള്ള ഞങ്ങളുടെ പങ്കിട്ട ആശങ്കകളെക്കുറിച്ചും, സംഭാഷണങ്ങളിലേയ്ക്കും നയതന്ത്രത്തിലേക്കും മടങ്ങിവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നതും ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതും തുടരും.”

@EmmanuelMacron”

*****