പിഎം ഇന്ത്യ
“ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവരുടെ ക്ഷണപ്രകാരം 2026 ജൂൺ 13 മുതൽ 18 വരെ ഞാൻ ഫ്രാൻസും സ്ലൊവാക്യയും സന്ദർശിക്കുകയാണ്.
ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.
നീസിൽ 2026 ജൂൺ 14-നു പ്രസിഡന്റ് മക്രോണിനൊപ്പം ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉദ്ഘാടനംചെയ്യുന്നതിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഈ സുപ്രധാന പരിപാടി, ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളെ ആഗോള നിക്ഷേപവുമായി കൂട്ടിയിണക്കും. കൂടാതെ, ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നുയർന്നുവരുന്ന നൂതനാശയ ഉപജ്ഞാതാക്കൾക്ക് ഇതു വലിയ ഉത്തേജനമായി മാറുകയും ചെയ്യും.
നീസിൽനിന്ന് 2026 ജൂൺ 14-15 തീയതികളിൽ ഞാൻ സ്ലൊവാക്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യംനേടിയശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചരിത്രപരമായ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിനു പുതിയ ദിശാബോധം നൽകും. ബ്രാറ്റിസ്ലാവയിൽ പ്രസിഡന്റ് പെല്ലെഗ്രിനി, പ്രധാനമന്ത്രി ഫിക്കോ എന്നിവരുമായി ചർച്ചകൾ നടത്തുന്നതിനെ ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സ്ലൊവാക്യയിലെ പ്രമുഖ വ്യവസായപ്രമുഖരുമായി സംവദിക്കാനും എനിക്ക് ഈ വേളയിൽ അവസരം ലഭിക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനു ലഭിച്ച ഊർജം ഉൾക്കൊണ്ടു നടത്തുന്ന ഈ സന്ദർശനം, യൂറോപ്യൻ യൂണിയനുമായുള്ള നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തത്തിനു കൂടുതൽ കരുത്തുപകരും; യൂറോപ്യൻ യൂണിയനിലെ പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ അംഗമാണു സ്ലൊവാക്യ.
സ്ലൊവാക്യയിൽനിന്നു ഞാൻ എവിയാനിലേക്കു യാത്ര തിരിക്കും. അവിടെ 2026 ജൂൺ 16, 17 തീയതികളിൽ G7 ഉച്ചകോടിയിൽ ഞാൻ പങ്കെടുക്കും. G7 ഉച്ചകോടിയിലെ ഇന്ത്യയുടെ സാന്നിധ്യം, നമ്മുടെ പങ്കാളികൾക്കു നമ്മിലുള്ള വിശ്വാസത്തെയും ആഗോളതലത്തിൽ ഉയർന്നുവരുന്ന നമ്മുടെ പ്രതിച്ഛായയെയുമാണു പ്രതിഫലിപ്പിക്കുന്നത്. തുടർച്ചയായി എട്ടാം തവണയാണ് ഇന്ത്യ G7 ഉച്ചകോടിയിലേക്കു ക്ഷണിക്കപ്പെടുന്നത്. G7 ഉച്ചകോടിയിൽ ഇന്ത്യ സ്വന്തം നിലപാടുകൾ വ്യക്തമാക്കുക മാത്രമല്ല, ഗ്ലോബൽ സൗത്തിന്റെ അഭിലാഷങ്ങൾക്കു ശബ്ദംപകരുകയും ചെയ്യും.
2026 ജൂൺ 18-നു പാരിസിൽ പ്രസിഡന്റ് മക്രോണിനൊപ്പം ‘വിവടെക് 2026’-ൽ പങ്കെടുത്ത്, ഞാൻ എന്റെ ഫ്രാൻസ് സന്ദർശനത്തിനു പരിസമാപ്തി കുറിക്കും. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും മുൻനിരയിലുള്ള കൂട്ടായ്മയാണു ‘വിവടെക്’. ഈ വർഷത്തെ പതിപ്പിൽ ഏറ്റവും വലിയ ദേശീയ പവിലിയൻ ഇന്ത്യയുടേതായിരിക്കും; ഇന്ത്യൻ-യൂറോപ്യൻ നൂതനാശയ വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ വലിയ സാധ്യതകളുടെ ഉചിതമായ പ്രതീകമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജീവസ്സുറ്റ പാലമായി വർത്തിക്കുന്ന, പാരിസിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.
ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കുള്ള എന്റെ ഈ സന്ദർശനം, യൂറോപ്പുമായും G7 കൂട്ടായ്മയുമായും ഇന്ത്യയുടെ ആഴത്തിലുള്ള ഇടപെടലിനു കൂടുതൽ കരുത്തുപകരുമെന്ന് എനിക്കുറപ്പുണ്ട്. അതോടൊപ്പം, യൂറോപ്യൻ ഭൂഖണ്ഡവുമായും അതിനപ്പുറവുമുള്ള നമ്മുടെ പങ്കാളിത്തത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനുള്ള നമ്മുടെ ഉറച്ച പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നതാകും ഈ യാത്ര.”
-SK-
PM @narendramodi embarks on a two-nation visit to France and Slovakia. pic.twitter.com/b9RklXSopM
— PMO India (@PMOIndia) June 13, 2026
Over the next few days, I will be in France and Slovakia to attend various programmes, including bilateral talks, multilateral engagements and interaction with the Indian diaspora. The focus will be on boosting economic as well as cultural linkages.
— Narendra Modi (@narendramodi) June 13, 2026
The visit will begin with…
On 16th and 17th June I will be in Evian to participate in the G7 Summit. I will be interacting with various world leaders and discussing a wide range of subjects. India will always focus on giving voice to the aspirations of the Global South.@G7
— Narendra Modi (@narendramodi) June 13, 2026
I will be in Paris on the 18th, where I will be attending VivaTech 2026 along with President Macron. I am glad to be attending one of Europe’s important gatherings for tech and innovation. On the same day, I also look forward to interacting with the Indian community of France.…
— Narendra Modi (@narendramodi) June 13, 2026