Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശില്‍ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ബംഗ്ലാദേശില്‍ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ബംഗ്ലാദേശിനോടുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ച അദ്ദേഹം ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും നടത്തുന്നതിനു സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു.

‘ബംഗ്ലാദേശില്‍ ഉരുള്‍പൊട്ടലില്‍ ആളപായമുണ്ടായതു ദുഃഖിപ്പിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും പരുക്കേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

ബംഗ്ലാദേശുമായി തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുകയാണ് ഇന്ത്യ. തെരച്ചില്‍ നടത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.