Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശ് പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ബംഗ്ലാദേശ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. “നമ്മുടെ ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ പൊതുവായ വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”, ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

“ബംഗ്ലാദേശ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാന് ഞാൻ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

താങ്കളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ ജനങ്ങൾക്കുള്ള വിശ്വാസത്തെയാണ് ഈ വിജയം കാണിക്കുന്നത്.

ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടർന്നും ഉണ്ടാകും.

നമ്മുടെ ബഹുമുഖ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ പൊതുവായ വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

@trahmanbnp
@bdbnp78

-NK-