പിഎം ഇന്ത്യ
ബഹിരാകാശത്തെ സമാധാനത്തിനായി ഉപയോഗിക്കുന്നതിന് വേണ്ടി ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ നടത്തുന്ന സംയുക്ത പര്യവേഷണത്തിനുള്ള കരാറിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ അറിയിച്ചു. 2016 സെപ്റ്റംബര്‍ 3നാണ് ഈ കരാര്‍ ഒപ്പിട്ടത്.
ബഹിരാകാശ ശാസ്ത്രം, ഭൂമിയുടെ വിദൂര സംവേദനമുള്‍പ്പെടെയുള്ളവയില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം, ഉപഗ്രഹ വാര്‍ത്താവിനിമയവും ഉപഗ്രഹങ്ങളെ ഉപയോഗിച്ചുള്ള നാവിഗേഷനും, ബഹിരാകാശ ശാസ്ത്രവും ഗ്രഹസംബന്ധമായ പര്യവേഷണവും ബഹിരാകാശ പേടകങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളുടെയും ഭൂവിതാനങ്ങളുടെയും ഉപയോഗം, ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങി സാദ്ധ്യമായ മേഖലകളിലെല്ലാം പരസ്പരം സഹകരണത്തില്‍ ഏര്‍പ്പെടുകയെന്നതാണ് കരാറിന്റെ അന്തഃസത്ത.
ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗത്തിമേഖലയില്‍ സഹകരണത്തിലേര്‍പ്പെടുന്നത് മനുഷ്യഗണത്തിന് തന്നെ ഏറെ ഗുണകരമായിരിക്കും.
ഈ കരാര്‍ ഭൂമിയുടെ വിദൂര്‍ സംവേദനം, ഉപഗ്രഹ വാര്‍ത്താവിനിമയം, ഉപഗ്രഹ നാവിഗേഷന്‍, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശത്ത് കൂടുതല്‍ പര്യവേഷണം നടത്തുക തുടങ്ങിയ മേഖലകളില്‍ പുതിയ ഗവേഷണ പരിക്ഷണങ്ങള്‍ക്ക് വേണ്ട ശക്തമായ പ്രേരണയും നല്‍കും.