Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാർബഡോസിലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ബാർബഡോസിലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ബാർബഡോസുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നുവെന്നും വിവിധ സഹകരണ മേഖലകളിലുടനീളം ഈ ബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. “2024-ലെ ഇന്ത്യ-കാരികോം ഉച്ചകോടിക്കിടെ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

“തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ.

ബാർബഡോസുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു, ഇത് വിവിധ സഹകരണ മേഖലകളിലുടനീളം വികസിച്ചുകൊണ്ടിരിക്കുകയാണ്.

2024-ലെ ഇന്ത്യ-കാരികോം ഉച്ചകോടിക്കിടെ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നമ്മുടെ ജനങ്ങളുടെ ഗുണത്തിനായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

@miaamormottley

 

-NK-