Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ബിസിനസ് ചെയ്യുന്നതിലെ എളുപ്പം’ പട്ടികയില്‍ ഇന്ത്യ ചരിത്രപരമായ കുതിപ്പു നേടിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

‘ബിസിനസ് ചെയ്യുന്നതിലെ എളുപ്പം’ പട്ടികയില്‍ ഇന്ത്യ ചരിത്രപരമായ കുതിപ്പു നേടിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

‘ബിസിനസ് ചെയ്യുന്നതിലെ എളുപ്പം’ പട്ടികയില്‍ ഇന്ത്യ ചരിത്രപരമായ കുതിപ്പു നേടിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ട് 2018ല്‍ 30 സ്ഥാനം മുകളില്‍ എത്തുക വഴി ഇന്ത്യ ചരിത്രപരമായ നേട്ടമുണ്ടാക്കിയതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു. 2017ലെ ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 130 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 100 ആയി ഉയര്‍ന്നു.

പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിച്ചതു ചരിത്രപരമായ നേട്ടമാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ടീം ഇന്ത്യക്ക് എല്ലാ മേഖലകളിലും സമഗ്രമായി നടപ്പാക്കാന്‍ സാധിച്ച പരിഷ്‌കാരങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നു ട്വീറ്റുകളില്‍ വ്യക്തമാക്കി.

‘വിവിധ മേഖലകളിലായി ടീം ഇന്ത്യ നടത്തിയ സമഗ്ര പരിഷ്‌കാരങ്ങളുടെ ഫലമായാണ് ‘ബിസിനസ് ചെയ്യുന്നതിലെ എളുപ്പം’ പട്ടികയില്‍ ചരിത്രപരമായ കുതിപ്പു നേടാന്‍ സാധിച്ചത്.

ബിസിനസ് ചെയ്യുക എളുപ്പമായിത്തീരുന്നത് നമ്മുടെ സംരംഭകര്‍ക്ക്, വിശേഷിച്ച് എം.എസ്.എം.ഇ. മേഖലയില്‍ ഉള്ളവര്‍ക്ക്, ചരിത്രപരമായ സാധ്യതകള്‍ തുറന്നുകൊടുക്കുകയും രാജ്യത്തെ അഭിവൃദ്ധിയിലേക്കു നയിക്കുകയും ചെയ്യും.
മൂന്നു വര്‍ഷമായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി സംസ്ഥാനങ്ങള്‍ തമ്മില്‍ സൃഷ്ടിപരമായ മത്സരക്ഷമത പുലര്‍ത്തുന്ന കാഴ്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യം മുന്നോട്ടുവെക്കുന്ന സാമ്പത്തിക അവസരങ്ങള്‍ പരീക്ഷിക്കാന്‍ നാം ലോകത്തെ സ്വാഗതം ചെയ്യുന്നു.

പരിഷ്‌കരിക്കുക, നല്ല പ്രകടനം കാഴ്ചവെക്കുക, പരിവര്‍ത്തനം സാധ്യമാക്കുക എന്ന മന്ത്രത്താല്‍ നയിക്കപ്പെടുന്ന നാം ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ നിലയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണ്’, പ്രധാനമന്ത്രി പറഞ്ഞു.

******