Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ക്ഷേമത്തിനായുള്ള ദേശീയ ട്രസ്റ്റിലെ അദ്ധ്യക്ഷനും അംഗങ്ങള്‍ക്കും കാലാവധി നിശ്ചയിച്ചു


1999 ലെ മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി നിയമ പ്രകാരം ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള ദേശീയ ട്രസ്റ്റിലെ 4(1) വകുപ്പും ഭേദഗതി ചെയ്ത് ട്രസ്റ്റിന്റെ അദ്ധ്യക്ഷന്റെയും, ബോര്‍ഡ് അംഗങ്ങളുടെയും ഭരണകാലാവധി മൂന്ന് വര്‍ഷമായി നിജപ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

1999 ലെ നാഷണല്‍ ട്രസ്റ്റ് നിയമത്തിലെ 4(1) വകുപ്പ് പ്രകാരം ട്രസ്റ്റിന്റെ ചെയര്‍മാനും, ബോര്‍ഡ് അംഗങ്ങളും തങ്ങളുടെ നിശ്ചിത കാലാവധി മൂന്ന് വര്‍ഷത്തിന് ശേഷവും, തങ്ങളുടെ പിന്‍ഗാമികള്‍ വരുന്നതുവരെ തുടരാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ചെയര്‍മാന്‍ രാജി വയ്ക്കുകയാണെങ്കില്‍ 5(1) വകുപ്പ് പ്രകാരം തന്റെ പിന്‍ഗാമിയെ ഗവണ്‍മെന്റ് നിയമിക്കുന്നതു വരെ പദവിയില്‍ തുടരാം. നിലവിലുള്ള നിയമത്തിന്റെ ഈ വ്യവസ്ഥകളുടെ വാചക ഘടന പ്രകാരം അനുയോജ്യനായ ഒരാളെ നിയമിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ലെങ്കില്‍ ഒരു ചെയര്‍മാന് അനിശ്ചിതകാലം വരെ തല്‍സ്ഥാനത്ത് തുടരാന്‍ കഴിയും.

ഈ വകുപ്പുകളിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ അത്തരം ഒരു സാഹചര്യം ഒഴിവാക്കുകയും, ഒരേ പദവിയില്‍ ദീര്‍ഘകാലം തുടരാനുള്ള എന്തെങ്കിലും സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.