Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെലാറസ് പ്രസിഡന്റ് ഇന്ത്യയിലേക്കു നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും


1. ഇന്ത്യയുടെ യുവജനകാര്യ, കായിക മന്ത്രാലയവും ബെലാറസിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
2. ഇന്ത്യയുടെ നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയവും ബെലാറസിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായുള്ള ധാരണാപത്രം.
3. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി(ഇന്‍സ)യും ബെലാറസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും തമ്മിലുള്ള കരാര്‍.
4. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, ന്യൂഡെല്‍ഹിയും ബെലാറസ് ഗോര്‍ക്കിയിലെ ബെലാറൂസ്യന്‍ സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ അക്കാദമിയും തമ്മിലുള്ള ധാരണാപത്രം.
5. 2007 ഏപ്രില്‍ 16ന് ഇന്ത്യയുടെ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയവും ബെലാറസ് കൃഷി, ഭക്ഷ്യമന്ത്രാലയവും ഒപ്പുവെച്ച കരാര്‍ പുതുക്കുന്നതിനുള്ള ഔദ്യോഗിക രേഖ.
6. 2018-2020 കാലഘട്ടത്തില്‍ സാംസ്‌കാരിക രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റും ബെലാറസ് ഗവണ്‍മെന്റും സംയുക്തമായി തയ്യാറാക്കിയ പദ്ധതി.
7. ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും എണ്ണ, വാതക മേഖലയിലുള്ള ബെലറൂസ്യന്‍ ഗവണ്‍മെന്റിന്റെ ഓയില്‍ ആന്‍ഡ് കെമിസ്ട്രി സ്ഥാപനവും തമ്മിലുള്ള ധാരണാപത്രം.
8. ജെഎസ്‌വി ‘ബെല്‍സാരുബെസ്‌ട്രോയ്’യും നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം.
9. ജെഎസ്‌സി ബെലറൂസ്യന്‍ പൊട്ടാഷ് കമ്പനി(ബി.പി.സി.)യും ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡും (ഐ.പി.എല്‍.) തമ്മിലുള്ള ധാരണാപത്രം
10. ഒജെഎസ്‌സി മിന്‍സ്‌ക് ട്രാക്റ്റര്‍ വര്‍ക്‌സും പൂനെയിലെ കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതു സംബന്ധിച്ച കരാര്‍.