Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീമതി തെരേസ മെയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍


ഇന്ത്യ-യു.കെ. ബന്ധം മെച്ചപ്പെടുത്തിയതിനു ശ്രീ. ഡേവിഡ് കാമറൂണിനെ പ്രശംസിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീമതി തെരേസ മെയ്‌യെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-യു.കെ. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. ഡേവിഡ് കാമറൂണ്‍ നല്‍കിയ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

“പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മെയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യ-യു.കെ.ബന്ധം മെച്ചപ്പെടുത്താനായി അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ്.

ഇന്ത്യ-യു.കെ. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഡേവിഡ് കാമറൂണിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.” – പ്രധാനമന്ത്രി പറഞ്ഞു.