Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വം നമ്മുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നിമിഷമാണ്. ഈ മൂന്ന് മഹാന്മാരും നമ്മുടെ നാട്ടുകാരാണെന്നത് ഓരോ ഇന്ത്യാക്കാരന്റെയും അഭിമാനമാണ്. തങ്ങളുടെ യുവത്വത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അവര്‍ തങ്ങളുടെ ജീവന്‍ ബലികഴച്ചത് മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തോടും, അന്തസ്സോടും കൂടിയ ഒരു ജീവിതം നയിക്കാനാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

***