Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍-2016 ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍-2016 ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇതു ചരിത്രനിമിഷമാണെന്നു വ്യക്തമാക്കിയ അദ്ദേഹം, ബില്‍ പാസാക്കപ്പെട്ടത് ആക്‌സെസബിള്‍ ഇന്ത്യ മുന്നേറ്റത്തിനു കരുത്തേകുമെന്നു ചൂണ്ടിക്കാട്ടി.

‘ഭിന്നശേഷഇക്കാരുടെ അവകാശങ്ങള്‍-2016 ബില്‍ പാസാക്കപ്പെട്ടത് ചരിത്രപരമായ നിമിഷമാണ്. ഇത് ആക്‌സെസബിള്‍ ഇന്ത്യ മുന്നേറ്റത്തിനു കരുത്തു പകരും.

കൂടുതല്‍ തരം ഭിന്നശേഷികള്‍ ഉള്ളവരെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരികയും അധിക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും പുതിയ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനത്തിനും കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അവസരങ്ങളും സമത്വവും പ്രാപ്യതയും വര്‍ധിപ്പിക്കുന്ന ഏറെ വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉണ്ട്. https://goo.gl/Zwpm4k എന്ന ലിങ്കില്‍ നിയമം കാണാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.