പിഎം ഇന്ത്യ
ഭോപ്പാലിലെ ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്ററിലെ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെയും സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ അദ്ധ്യാപന ഫാക്കല്‍റ്റികളുടെയും പെന്‍ഷന്‍പ്രായം കേന്ദ്ര ആരോഗ്യ സര്‍വീസിലേയും കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളിലേയും/ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേയും ഡോക്ടര്‍മാരുടേതിന് തുല്യമായി 65 വയസാക്കി വര്‍ദ്ധിപ്പിക്കാനുള്ളള ആരോഗ്യ ഗവേഷണവകുപ്പിന്റേയും ആരോഗ്യ കുടുംബക്ഷേമന്ത്രാലയത്തിന്റെയൂം നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.
കേന്ദ്ര ആരോഗ്യ സര്‍വീസിലെ പൊതുജനാരോഗ്യ കേഡറില്‍പ്പെട്ട ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെയും അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടുന്ന സ്‌പെഷ്യലിസ്റ്റുകളുടെയും വിരമിക്കല്‍ പ്രായം 65 വയസാക്കി ഉയര്‍ത്തിക്കൊണ്ട് 2018 ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ബി.എം.എച്ച്.ആര്‍.സിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരിലും ഫാക്കല്‍റ്റികളിലുമുള്ള കുറവ് പരിഹരിക്കുന്നതിന് ഗവണ്‍മെന്റിന്റെ ഈ തീരുമാനം ഉപകരിക്കും. അതോടൊപ്പം ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെച്ചപ്പെട്ട രോഗിപരിചരണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഇത് ഉപകരിക്കും.