Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി റിഷാംഗ് കെയ്ഷിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


മുതിര്‍ന്ന രാഷ്ട്രീയ നേതാവും, മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുമായ ശ്രീ. റിഷാംഗ് കെയ്ഷിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ശ്രീ. റിഷാംഗ് കെയ്ഷിംഗിന്റെ വിയോഗം അദ്ദേഹം വളരെയേറെ ശുഷ്‌കാന്തിയോടെ സേവിച്ച വടക്ക് കിഴക്കന്‍ മേഖലയുടെ രാഷ്ട്രീയത്തില്‍ വമ്പിച്ച വിടവാണ് അവശേഷിപ്പിക്കുന്നത്.

ദുഖകരമായ ഈ വേളയില്‍ ശ്രീ. റിഷാംഗ് കെയ്ഷിംഗിന്റെ കുടുംബത്തോടും, അദ്ദേഹത്തിന്റെ അഭ്യൂദയകാംഷികളോടുമൊപ്പമാണ് എന്റെ ചിന്തകള്‍,’ പ്രധാനമന്ത്രി പറഞ്ഞു.