Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മറ്റുള്ളവരുടെ ക്ഷേമത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവച്ചു


മറ്റു ജീവജാലങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കുമായി നിരന്തരം പ്രവർത്തിക്കുന്നതിലാണു മനുഷ്യജീവിതത്തിന്റെ യഥാർഥ സാഫല്യമെന്ന് എടുത്തുകാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

ഈ ലോകത്തിൽ ശാരീരികശേഷി, ധനം, ബുദ്ധി, വാക്ക് എന്നിവ ഉപയോഗിച്ച് മറ്റു ജീവജാലങ്ങൾക്കായി നിരന്തരം നന്മയും ക്ഷേമവുമേകുന്ന പ്രവൃത്തികൾ ചെയ്യുന്നതിലാണ് മനുഷ്യജീവിതത്തിന്റെ പരമമായ സാഫല്യം കുടികൊള്ളുന്നത് എന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“एतावज्जन्मसाफल्यं देहिनामिह देहिषु।
प्राणैरर्थैर्धिया वाचा श्रेय एवाचरेत्सदा॥”

***

SK